പു​നഃക്ര​മീ​ക​രി​ക്കേ​ണ്ട​ത് ര​ണ്ടു ല​ക്ഷം കോ​ടി​യു​ടെ കോ​ർ​പറേ​റ്റ് വാ​യ്പ​ക​ൾ: എ​സ്ബി​എെ
പു​നഃക്ര​മീ​ക​രി​ക്കേ​ണ്ട​ത് ര​ണ്ടു ല​ക്ഷം കോ​ടി​യു​ടെ   കോ​ർ​പറേ​റ്റ് വാ​യ്പ​ക​ൾ: എ​സ്ബി​എെ
Thursday, September 24, 2020 1:30 AM IST
മും​ബൈ: കോ​വി​ഡ്മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ര​ണ്ടു ല​ക്ഷം കോ​ടി രൂ​പ​യു​ടെ കോ​ർ​പ​റേ​റ്റ് വാ​യ്പ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് എ​സ്ബി ഐ ​ചെ​യ​ർ​മാ​ൻ ര​ജ​നീ​ഷ് കു​മാ​ർ. മോ​റ​ട്ടോ​റി​യം നീ​ക്കി​യ​തി​നു​ശേ​ഷം 21 ദി​വ​സ​മാ​യി​ട്ടും വാ​യ്പാ പു​ന​ക്ര​മീ​ക​ര​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള കാ​ര്യ​മാ​യ മു​റ​വി​ളി​യൊ​ന്നും കോ​ർ​പറേ​റ്റ് മേ​ഖ​ല​യി​ൽ​നി​ന്നു​ണ്ടാ​കു​ന്നി​ല്ല. അ​തി​നാ​ൽ​ത​ന്നെ ര​ണ്ടു​ല​ക്ഷം കോ​ടി​ രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​യ്പ​ക​ൾ ക്ര​മീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നു തോ​ന്നു​ന്നി​ല്ല.

വി​മാ​ന​ക്ക​ന്പ​നി​ക​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സൂ​ക്ഷ​്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളി​ൽ​നി​ന്നാ​ണ്(​എം​എ​സ്എം​ഇ) വാ​യ്പാ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​നു​ള്ള കൂ​ടു​ത​ൽ അ​പ​ക്ഷ​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ര​ജ​നീ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം രാ​ജ്യ​ത്ത് എ​ട്ടു ല​ക്ഷം കോ​ടി രൂ​പ​യു​ടെ കോ​ർ​പറേ​റ്റ് വാ​യ്പ​ക​ൾ പു​ന​ഃക്ര​മീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് വി​വി​ധ റേ​റ്റിം​ഗ് ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ച​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.