ഗൂ​ഗി​ളി​നെ പ​ഴി​ച്ച് പേ​ടി​എം
Monday, September 21, 2020 12:10 AM IST
ബം​ഗ​ളൂ​രു: ഓ​ണ്‍​ലൈ​ൻ ഗാം​ബ്ലിം​ഗ് ന​യ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ ഇ- ​വാ​ല​റ്റ് ക​ന്പ​നി​യാ​യ പേ​ടി​എ​മ്മി​നെ ഗൂ​ഗി​ൾ, പ്ലേ​സ്റ്റോ​റി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ൾ ക​ന​ക്കു​ന്നു.​

പേ​ടി​എ​മ്മി​നെ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​തി​നു പി​ന്നി​ൽ ഗൂ​ഗി​ളി​ന്‍റെ നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ളാ​ണെ​ന്ന് വ​ണ്‍ 97 ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് പ്ര​സി​ഡ​ന്‍റ് മ​ധു​ർ ഡി​യോ​റ പ​റ​ഞ്ഞു. പേ​ടി​എ​മ്മി​ന്‍റെ മാ​തൃ ക​ന്പ​നി​യാ​ണ് വ​ണ്‍ 97 ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്. ഗൂ​ഗി​ളി​ന് അ​വ​രു​ടെ താ​ത്പ​ര്യ പ്ര​കാ​രം ഏ​തു ആ​പ്ലി​ക്കേ​ഷ​നെ​യും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പു​റ​ത്താ​ക്കാ​മെ​ന്ന​ത് ആ​ശ​ങ്ക​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നും ഡി​യോ​റ കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​ഷ് ബാ​ക്ക് ഓ​ഫ​ർ ന​ൽ​കു​ന്ന​ത് ഗാം​ബ്ലിം​ഗ് ആ​ണോ എ​ന്ന് ഇ​ന്ത്യ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന് പേ​ടി​എം സ്ഥാ​പ​ക​ൻ വി​ജ​യ് ശേ​ഖ​ർ ശ​ർ​മ ട്വീ​റ്റ് ചെ​യ്തു. അ​തേ​സ​മ​യം പേ​ടി​എ​മ്മി​നെ പേ​രെ​ടു​ത്ത് പ​ര​മാ​ർ​ശി​ക്കാ​തെ​യു​ള്ള വി​ശ​ദീ​ക​ര​ണ​മാ​ണ് ഗൂ​ഗി​ൾ ന​ൽ​കി​യ​ത്. ’’ഓ​ണ്‍​ലൈ​ൻ ചൂ​താ​ട്ട​ങ്ങ​ളും വാ​തു​വ​യ്പ്പ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഫാ​ന്‍റ​സി ഗെ​യി​മു​ക​ളും ഞ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. ഏ​തെ​ങ്കി​ലും ആ​പ്ലി​ക്കേ​ഷ​ൻ, ത​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ളെ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന വെ​ബ്സൈ​റ്റു​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​തും ന​യ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​ക​യും ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ ന​യ​ലം​ഘ​ന സം​ഗ്ര​ഹം ഒ​ഴി​വാ​ക്കി​യാ​ൽ ആ​പ്പു​ക​ൾ​ക്ക് വീ​ണ്ടും ആ​പ്പ് സ്റ്റോ​റി​ൽ തി​രി​ച്ചെ​ത്താ​വു​ന്ന​താ​ണ്. അ​തേ​സ​മ​യം ന​യ​ലം​ഘ​നം പ​ല​കു​റി ആ​വ​ർ​ത്തി​ച്ചാ​ൽ സ്ഥി​ര​മാ​യി ആ​പ്പ് സ്റ്റോ​റി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും’’- ആ​ൻ​ഡ്രോ​യി​ഡ് സെ​ക്കൂ​രി​റ്റി വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​സ​ന്ന ഫ്രെ​യ്, ബ്ലോ​ഗ്പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചു.


രാ​ജ്യ​ത്തെ ഇ- ​പേ​മെ​ന്‍റ് വി​പ​ണി​യി​ൽ ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ളാ​ണ് ജാ​പ്പ​നീ​സ് വ​ന്പ​ൻ സോ​ഫ്റ്റ് ബാ​ങ്കി​ന്‍റെ പി​ന്തു​ണ​യു​ള്ള പേ​ടി​എ​മ്മും ഗൂ​ഗി​ളും. 2023 ഓ​ടെ രാ​ജ്യ​ത്തെ ഇ-​പേ​മെ​ന്‍റ് വി​പ​ണി ഒ​രു ല​ക്ഷം കോ​ടി ഡോ​ള​റി​ന്േ‍​റ​താ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഫേ​സ്ബു​ക്കും വാ​ട്സ്ആ​പ്പ് പേ​മെ​ന്‍റ് സ​ർ​വീ​സി​ലൂ​ടെ ഇ​ന്ത്യ​ൻ വി​പ​ണി പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഗൂ​ഗി​ളി​ന്‍റെ ത​ന്നെ പേ​മെ​ന്‍റ് സ​ർ​വീ​സ് ആ​പ്പ് പ്ലേ ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​യ സ്ഥി​തി​ക്ക് മ​റ്റ് ആ​പ്പു​ക​ളോ​ട് ഗൂ​ഗി​ളി​ൽ​നി​ന്ന് പ​ക്ഷ​പാ​ത​പ​ര​മാ​യ സ​മീ​പ​ന​മു​ണ്ടാ​കു​ന്ന​തി​ൽ അ​തി​ശ​യി​ക്കേ​ണ്ടൈ​ന്നും ഗൂ​ഗി​ൾ, പ്ലേ​സ്റ്റോ​റി​ലെ കു​ത്ത​ക​യാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും വി​പ​ണി വി​ദ​ഗ്ധ​നാ​യ സ​തീ​ഷ് മീ​ന പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.