കരുത്താർജിച്ച് ഇന്ത്യൻ ഒാഹരി വിപണി
കരുത്താർജിച്ച് ഇന്ത്യൻ ഒാഹരി വിപണി
Sunday, September 13, 2020 11:59 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മും​ബൈ: സാ​ങ്കേ​തി​ക തി​രു​ത്ത​ലു​ക​ൾ​ക്ക് ശേ​ഷം കൂ​ടു​ത​ൽ ക​രു​ത്തി​നു​ള​ള ശ്ര​മ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റ്. വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ ശ​ക്ത​മാ​യ പി​ൻ​തു​ണ​യി​ൽ പി​ന്നി​ട്ട​വാ​രം സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും ഒ​രു ശ​ത​മാ​നം ഉ​യ​ർ​ന്നു. ബോം​ബെ സു​ചി​ക 497 പോ​യി​ൻ​റ്റും നി​ഫ്റ്റി 130 പോ​യി​ൻ​റ്റും നേ​ട്ട​ത്തി​ലാ​ണ്.

വി​ദേ​ശ വാ​ർ​ത്ത​ക​ൾ​ക്ക് ഈ ​വാ​രം പ്രാ​ധാ​ന്യം ന​ൽ​ക്കാ​ൻ ഫ​ണ്ടു​ക​ൾ ശ്ര​മി​ക്കും. യു ​എ​സ് ഫെ​ഡ് റി​സ​ർ​വ് ര​ണ്ട് ദി​വ​സം നീ​ളു​ന്ന വാ​യ്പ്പാ അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ഇ​ട​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം യു​റോ​പ്യ​ൻ കേ​ന്ദ്ര ബാ​ങ്ക് യോ​ഗം ചേ​ർ​ന്ന​ങ്കി​ലും അ​വി​ടെ പ​ലി​ശ​യി​ൽ മാ​റ്റ​മി​ല്ല.

വി​നി​മ​യ വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ൾ​ക്ക് ഓ​പ്പ​റേ​റ്റ​ർ​മാ​രെ കൂ​ടു​ത​ലാ​യി സ്വാ​ധീ​നി​ക്കാം. പോ​യ​വാ​രം രൂ​പ​യു​ടെ മൂ​ല്യം 73.14 ൽ ​നി​ന്ന് 73.43 ലേ​യ്ക്ക് ഇ​ടി​ഞ്ഞു. ഈ​വാ​രം രൂ​പ 72.99‐74.12 റേ​ഞ്ചി​ൽ സ​ഞ്ച​രി​ക്കും. ക്രൂ​ഡ് ഓ​യി​ൽ വി​ല ചാ​ഞ്ചാ​ടി. ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​ങ്കി​ലും വി​ൽ​പ്പ​ന​തോ​ത് ഒ​പ്പെ​ക്കി​ന്‍റെ പ്ര​തീ​ക്ഷ​യ്ക്ക് ഒ​ത്ത് ഉ​യ​രു​ന്നി​ല്ല. പ​ല രാ​ജ്യ​ങ്ങ​ളി​ലും എ​ണ്ണ​യ്ക്ക് ഡി​മാ​ന്‍റ് മ​ങ്ങി​യ​ത് വി​ല​യി​ൽ സ​മ്മ​ർ​ദ​മു​ള​വാ​ക്കി​തോ​ടെ 41.73 ഡോ​ള​റി​ൽ നി​ന്ന് 36.50 വ​രെ ഇ​ടി​ഞ്ഞ ശേ​ഷം 37.29 ഡോ​ള​റി​ലാ​ണ്. താ​ൽ​ക്കാ​ലി​മാ​യി 34 ഡോ​ള​റി​ലും 32 ഡോ​ള​റി​ലും താ​ങ്ങു​ണ്ടെ​ങ്കി​ലും സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​ണ്.


നി​ഫ്റ്റി സെ​പ്റ്റം​ബ​ർ സീ​രീ​സ് സെ​റ്റി​ൽ​മെ​ന്‍റ് അ​ടു​ത്ത വ്യാ​ഴാ​ഴ്ച​യാ​ണ്. എ​ട്ട് പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കു​ന്നു​ള്ളു. നി​ഫ്റ്റി പി​ന്നി​ട്ട​വാ​രം 11,333 ൽ ​നി​ന്ന് 11,185 വ​രെ ഇ​ടി​ഞ്ഞ​ങ്കി​ലും 11,159 ലെ ​സ​പ്പോ​ർ​ട്ട് നി​ല​നി​ർ​ത്തി​യ​ത് മു​ന്നേ​റ്റ​ത്തി​ന് ശ​ക്തി​പ​ക​രു​ന്നു. വാ​രാ​ന്ത്യം 11,464 പോ​യി​ൻ​റ്റി​ൽ നി​ല​കൊ​ള്ളു​ന്ന നി​ഫ്റ്റി 11,576 ലെ ​പ്ര​തി​രോ​ധം ത​ക​ർ​ത്താ​ൽ 11,688 ലേ​യ്ക്കും തു​ട​ർ​ന്ന് 11,967 ലേ​യ്ക്കും ഉ​യ​രാ​ൻ ശ്ര​മം ന​ട​ത്താം. വി​പ​ണി തി​രു​ത്ത​ലി​ന് തു​നി​ഞ്ഞാ​ൽ 11,268 ലും 11,072 ​പോ​യി​ൻ​റ്റി​ലും താ​ങ്ങു​ണ്ട്. നി​ഫ്റ്റി​യു​ടെ മ​റ്റ് സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ ഡെ​യ്‌ലി ചാ​ർ​ട്ടി​ൽ സൂ​പ്പ​ർ ട്രെന്‍റ്, പാ​രാ​ബോ​ളി​ക്ക് എ​സ് ഏ ​ആ​ർ എ​ന്നി​വ സെ​ല്ലി​ംഗ് മൂ​ഡി​ലാ​ണ്.

ബോം​ബെ സെ​ൻ​സെ​ക്സ് ഒ​രി​ക്ക​ൽ കൂ​ടി 40,000 പോ​യി​ന്‍റി​ലേ​യ്ക്ക് ഉ​യ​രാ​ൻ ശ്ര​മ​ത്തി​ലാ​ണ്. ആ​ഗ​സ്റ്റ് ര​ണ്ടാം പാ​ദ​ത്തി​ൽ 40,010 വ​രെ ഉ​യ​ർ​ന്ന് ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​ത് ബു​ൾ ത​രം​ഗം വീ​ണ്ടും അ​ല​യ​ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​ക​ൾ​ക്ക് നി​റം പ​ക​രു​ന്നു. പി​ന്നി​ട്ട​വാ​രം 38,357 ൽ ​നി​ന്ന് 37,935 പോ​യി​ൻ​റ്റി​ലേ​യ്ക്ക് താ​ഴ്ന്ന​പ്പോ​ൾ ബൂ​ചി​പ്പ് ഓ​ഹ​രി​ക​ളി​ൽ അ​ല​യ​ടി​ച്ച നി​ക്ഷേ​പ താ​ൽ​പ​ര്യം സൂ​ചി​ക​യെ 38,978 വ​രെ ക​യ​റി​യ ശേ​ഷം 38,854 ൽ ​ക്ലോ​സി​ംഗ്് ന​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.