സ്വര്‍ണവില ഉയര്‍ന്നു
Tuesday, September 8, 2020 12:34 AM IST
കൊച്ചി: ദിവസങ്ങള്‍ക്കുശേഷം സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 20 രൂപയുടെയും പവനു 160 രൂപയുടെയും വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിനു 4,690 രൂപയും പവനു 37,520 രൂപയുമായി.
നാലു വ്യാപാര ദിനങ്ങള്ക്കുശേഷമാണു സ്വര്‍ണവില ഉയർന്നത്. കഴിഞ്ഞ ഏഴിന് ഗ്രാമിന് 5,250 രൂപയും പവനു 42,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.