ഹാന്‍വീവില്‍ 20 ശതമാനം റിബേറ്റും 10 ശതമാനം ഡിസ്കൗണ്ടും
Friday, August 14, 2020 12:13 AM IST
കൊച്ചി: സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്റെ ഹാന്‍വീവ് ഷോറൂമുകളിൽ ഓണം വില്പന ലക്ഷ്യമിട്ട് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റിനു പുറമേ 10 ശതമാനം ഡിസ്കൗണ്ടും നല്‍കും. നിലവിലെ കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ലഘൂകരിച്ച് കൈത്തറി വില്പന വര്‍ധിപ്പിക്കാനാണ് നടപടി. പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍ക്കു പുറമെ ഹാന്‍വീവ് ഷോറൂമുകളില്‍ കോട്ടണ്‍ മാസ്ക്കും ലഭിക്കും. വിലക്കിഴിവിനു ശേഷം 11 രൂപയാണ് മാസ്ക്കിന്റെ വില.