മി​ക​വോ​ടെ എ​സ്ബി​ഐ
Friday, July 31, 2020 11:36 PM IST
മും​​​​ബൈ: ജൂ​​​​ണി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ഒ​​​​ന്നാം ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കാ​​​​യ എ​​​​സ്ബി​​​​ഐ​​​ക്കു അ​​​​റ്റാ​​​​ദാ​​​​യ വ​​​​ർ​​​​ധ​​​​ന. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് 81 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ അ​​​​റ്റാ​​​​ദാ​​​​യം 4189.34 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 2312.20 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ലാ​​​​ഭം.

എ​​​​സ്ബി​​​​എെ ലൈ​​​​ഫി​​​​ന്‍റെ ഓ​​​​ഹ​​​​രി​​​​വി​​​​ല്​​​​പ​​​​ന​​​​യി​​​​ലൂ​​​​ടെ വ​​​​ന്ന 1539.73 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ബാ​​​​ങ്കി​​​​ന്‍റെ ലാ​​​​ഭ​​​​മു​​​​യ​​​​ർ​​​​ച്ച​​​​യ്ക്ക് ക​​​​രു​​​​ത്തേ​​​​കി​​​​യ​​​​ത്. ഏ​​​​പ്രി​​​​ൽ- ജൂ​​​​ണ്‍ പാ​​​​ദ​​​​ത്തി​​​​ലെ അ​​​​റ്റ പ​​​​ലി​​​​ശ വ​​​​രു​​​​മാ​​​​നം 26,641 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ഇ​​​​തേ പാ​​​​ദ​​​​ത്തി​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി മൊ​​​​ത്ത വാ​​​​യ്പ​​​​യു​​​​ടെ 5.44 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു. ജ​​​​നു​​​​വ​​​​രി -മാ​​​​ർ​​​​ച്ച് പാ​​​​ദ​​​​ത്തി​​​​ൽ ഇ​​​​ത് 6.15 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.