ഒരു രക്ഷയുമില്ല; സ്വർണത്തിന് 39,000 രൂ​​​പ പി​​​ന്നി​​​ട്ടു
ഒരു രക്ഷയുമില്ല; സ്വർണത്തിന് 39,000 രൂ​​​പ പി​​​ന്നി​​​ട്ടു
Wednesday, July 29, 2020 12:26 AM IST
കൊ​​​ച്ചി: റി​​​ക്കാ​​​ര്‍​ഡു​​​ക​​​ള്‍ തി​​​രു​​​ത്തി​ സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല കു​​തി​​ക്കു​​​ന്നു. ഗ്രാ​​​മി​​​ന് 75 രൂ​​​പ​​​യും പ​​​വ​​​ന് 600 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ച​​​തോ​​​ടെ പ​​​വ​​​ന്‍ വി​​​ല 39,000 രൂ​​​പ പി​​​ന്നി​​​ട്ടു. 39,200 രൂ​​​പ​​​യാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ സ്വ​​​ര്‍​ണ​​​വി​​​ല. ഗ്രാ​​​മി​​​ന് 4,900 രൂ​​​പ​​​യു​​​മാ​​​യി. അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​പ​​​ണി​​​യി​​​ലു​​​ണ്ടാ​​​യ വി​​​ല​​ക്ക​​​യ​​​റ്റ​​​മാ​​​ണു സം​​​സ്ഥാ​​​ന​​​ത്തും പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന​​​ത്.

അ​​​ന്താ​​​രാ​​ഷ്‌​​ട്ര സ്വ​​​ര്‍​ണ വി​​​ല ഇ​​​ന്ന​​​ലെ ഒ​​​രു​​​വേ​​​ള ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1,981 ഡോ​​​ള​​​ര്‍ വ​​​രെ എ​​​ത്തി​​​യ​​​ശേ​​​ഷം 50 ഡോ​​​ള​​​ര്‍ കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​. സ്വ​​​ര്‍​ണ വി​​​ല ഉ​​​യ​​​രാ​​​ന്‍ത​​​ന്നെ​​​യാ​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നാ​​​ണു വി​​​പ​​​ണി​​​യി​​​ലെ നി​​ഗ​​മ​​നം.


ക​​​ഴി​​​ഞ്ഞ ഏ​​​ഴ് വ്യാ​​​പാ​​​ര​​ദി​​​ന​​​ങ്ങ​​​ള്‍​ക്കി​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ഗ്രാ​​​മി​​​ന് 325 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 2,600 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ 20നു ​​​ഗ്രാ​​​മി​​​ന് 4,575 രൂ​​​പ​​​യും പ​​​വ​​​ന് 36,600 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.