ലോ​​​ക സ​​​ന്പ​​​ന്ന​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ അം​​​ബാ​​​നി ആ​​​റാം സ്ഥാ​​​ന​​​ത്ത്
Tuesday, July 14, 2020 11:29 PM IST
മും​ബൈ: ലോ​ക സ​ന്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി​ക്ക് സ്ഥാ​ന​ക്ക​യ​റ്റം. ബ്ലും​ബ​ർ​ഗ് ബി​ല്യ​ണ​യേ​ഴ്സ് ഇ​ൻ​ഡെ​ക്സി​ലാ​ണ് (ബി​ബി​എെ) അം​ബാ​നി, ആ​ൽ​ഫ​ബെ​റ്റ് സ​ഹ​സ്ഥാ​പ​ക​ൻ ലാ​രി പേ​ജ്, ഇ​ലോ​ൺ മ​സ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്പ​ൻ​മാ​രെ പി​ന്ത​ള്ളി ആ​റാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

ഇ​ൻ​ഡെ​ക്സ് പ്ര​കാ​രം അം​ബാ​നി​യു​ടെ സ​ന്പ​ത്ത് 7240 കോ​ടി യു​എ​സ് ഡോ​ള​റാ​ണ്. റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഓ​ഹ​രി​വി​ല അ​ടു​ത്തി​ടെ ഏ​റെ ഉ​യ​ർ​ന്ന​താ​ണ് അം​ബാ​നി​യെ ഉ​യ​ർ​ത്തി​യ​ത്. ഓ​ഹ​രി​വി​ല ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം റി​ല​യ​ൻ​സി​ന്‍റെ വി​പ​ണി മൂ​ല്യം 12 ല​ക്ഷം കോ​ടി​യി​ലെ​ത്തി​യി​രു​ന്നു. ജെ​ഫ് ബെ​സോ​സ് ആ​ണ് പ​ട്ടി​ക​യി​ലെ ഒ​ന്നാ​മ​ൻ. അ​മേ​രി​ക്ക​ൻ സ​ന്പ​ന്ന​ൻ സ്റ്റീ​വ് ബാ​ൽ​മെ​ർ ആ​ണ് പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്ത്. ഏ​ഷ്യ​യി​ൽ​നി​ന്ന് ആ​ദ്യ പ​ത്തി​ൽ ഇ​ടം പി​ടി​ച്ച ഏ​കസ​ന്പ​ന്ന​നും അം​ബാ​നി​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.