വീഴാതെ വിപ്രോ
Tuesday, July 14, 2020 11:29 PM IST
മുംബൈ: അറ്റാദായത്തിലും പ്രവർത്തനലാഭത്തിലും വർധന രേഖപ്പെടുത്തി ഐടി വന്പൻ വിപ്രോയുടെ ആദ്യ ത്രൈമാസ റിപ്പോർട്ട്.
ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ കന്പനിയുടെ അറ്റാദായം 0.11 ശതമാനം വർധിച്ച് 2390.40 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2387.60 കോടി രൂപയായിരുന്നു അറ്റാദായം. പ്രവർത്തന ലാഭം 1.33 ശതമാനം വർധിച്ച് 14,913.10 കോടി രൂപയായി. കഴിഞ്ഞ വർഷം ഏപ്രിൽ-ജൂണ്‍ കാലയളവിൽ 14716.10 കോടിയായിരുന്നു പ്രവർത്തന ലാഭം.