വ​ണ്‍ വെ​ബിന്‍റെ അമരത്തേക്ക് ഭാ​ര​തി ഗ്ലോ​ബ​ൽ
വ​ണ്‍ വെ​ബിന്‍റെ അമരത്തേക്ക്  ഭാ​ര​തി ഗ്ലോ​ബ​ൽ
Sunday, July 5, 2020 12:34 AM IST
ല​​​​ണ്ട​​​​ൻ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും ഇം​​​​ഗ്ല​​​​ണ്ടി​​​​ലും സാ​​റ്റലൈ​​​​റ്റ് അ​​​​ധി​​​​ഷ്‌ഠിത ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് സേ​​​വ​​​നം കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന വ​​​​ണ്‍ വെ​​​​ബ് ക​​​​ന്പ​​​​നി​​​​യു​​​​ടെ അ​​​മ​​​ര​​​ത്തേ​​​​ക്ക് ഭാ​​​​ര​​​​തി എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സ​​​​സി​​​​ന്‍റെ വി​​​​ദേ​​​​ശ വി​​​​ഭാ​​​​ഗ​​​​മാ​​​​യ ഭാ​​​​ര​​​​തി ഗ്ലോ​​​​ബ​​​​ൽ.

യു​​​​കെ സ​​​​ർ​​​​ക്കാ​​​​രും ഭാ​​​​ര​​​​തി ഗ്ലോ​​​​ബ​​​​ലും നേ​​​​തൃ​​​ത്വം കൊ​​​​ടു​​​​ക്കു​​​​ന്ന ക​​​​ണ്‍​സോ​​​​ർ​​​​ഷ്യം ലേ​​​​ല​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണു പാ​​​​പ്പ​​​​ർ ന​​​​ട​​​​പ​​​​ടി നേ​​​​രി​​​​ടു​​​​ന്ന ക​​​​ന്പ​​​​നി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.


ഭാ​​​​ര​​​​തി ഗ്ലോ​​​​ബ​​​​ലും യു​​​​കെ സ​​​​ർ​​​​ക്കാ​​​​രും 500 മി​​​​ല്യ​​​​ണ്‍ യു​​​​എ​​​​സ് ഡോ​​​​ള​​​​ർ വീ​​​​ത​​​​മാ​​​​ണു ക​​​​ന്പ​​​​നി​​​​യി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക. ഇ​​​​തോ​​​​ടെ ഇ​​​​രു​​കൂ​​​​ട്ട​​​​ർ​​​​ക്കും വ​​​​ണ്‍​വെ​​​​ബി​​​​ന്‍റെ 45 ശ​​​​ത​​​​മാ​​​​നം ഓ​​​​ഹ​​​​രി​​​​ക​​​​ൾ വീ​​​​തം സ്വ​​​​ന്ത​​​​മാ​​​​കും. 2012ൽ ​​​​രൂ​​​​പീകൃ​​​​ത​​​​മാ​​​​യ ക​​​​ന്പ​​​​നി​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക അം​​​​ഗങ്ങ​​​​ളി​​​​ലൊ​​​​രാ​​​​ളാ​​​​ണ് ഭാ​​​​ര​​​​തി ഗ്ലോ​​​​ബ​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.