വി​ല്പ​ന​യി​ൽ 54% ഇ​ടി​വു​മാ​യി മാ​രു​തി
വി​ല്പ​ന​യി​ൽ 54% ഇ​ടി​വു​മാ​യി മാ​രു​തി
Wednesday, July 1, 2020 11:07 PM IST
മും​​​​ബൈ:​​​​രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മാ​​​​രു​​​​തി സു​​​​സു​​​​ക്കി​​​​യു​​​​ടെ ജൂ​​​​ണി​​​​ലെ ആ​​​​കെ വി​​​​ല്പ​​​​ന​​​​യി​​​​ൽ 54 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വ്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ണി​​​​ൽ 1,24,708 യൂ​​​​ണി​​​​റ്റ് വി​​​​റ്റ സ്ഥാ​​​​ന​​​​ത്ത്, 57,428 യൂ​​​​ണി​​​​റ്റ് മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​ക്കു​​​​റി ജൂ​​​​ണി​​​​ൽ ക​​​​ന്പ​​​​നി​​​​ക്ക് വി​​​​ല്ക്കാ​​​​നാ​​​​യ​​​​ത്. വാ​​​​ഗ​​​​ണ്‍ ആ​​​​ർ, ഓ​​​​ൾ​​​​ട്ടോ തു​​​​ട​​​​ങ്ങി​​​​യ​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന മി​​​​നി കാ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ക​​​​ന്പ​​​​നി വി​​​​റ്റ​​​​ത് 10,458 യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ണി​​​​ൽ ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ വി​​​​ല്പ​​​​ന 18,733 യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. സ്വി​​​​ഫ്റ്റ്, ഡി​​​​സ​​​​യ​​​​ർ തു​​​​ട​​​​ങ്ങി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന കോം​​​​പാ​​​​ക്ട് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ണി​​​​ൽ 62,897 യൂ​​ണി​​​​റ്റു​​​​ക​​​​ൾ വി​​​​റ്റ സ്ഥാ​​​​ന​​​​ത്ത് ഇ​​​​ക്കു​​​​റി 26,696 യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​ണ് ക​​​​ന്പ​​​​നി വി​​​​റ്റ​​​​ത്. കോ​​​​വി​​​​ഡ് -19നേ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളാ​​​​ണ് വി​​​ല്പ​​​ന​​​യെ ബാ​​​​ധി​​​​ച്ച​​​​തെ​​​​ന്നും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള പ്ലാ​​​​ന്‍റു​​​​ക​​​​ളി​​​​ൽ നി​​​​ർ​​​​മാ​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.