എസ്ഐബി വാ​ർ​ഷി​ക അ​റ്റാ​​ദാ​യം 58% കു​റഞ്ഞു
Saturday, June 27, 2020 12:14 AM IST
തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് 2019-20 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു. 104.59 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​റ്റാ​​​ദാ​​​യം. ക​​​ഴി​​​ഞ്ഞ സാ​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ഇ​​​ത് 247.53 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ലെ കു​​​റ​​​വി​​​നു പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മാ​​​യ​​​തു സെ​​​ക്യൂ​​​രി​​​റ്റി റെ​​​സീ​​​റ്റി​​​നാ​​​യു​​​ള്ള മാ​​​ർ​​​ക്ക് ടു ​​​മാ​​​ർ​​​ക്ക​​​റ്റ് പ്രൊ​​​വി​​​ഷ​​​ൻ തു​​​ക​​​യാ​​​യി 255 കോ​​​ടി രൂ​​​പ​​​യും, കോ​​​വി​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്രൊ​​​വി​​​ഷ​​​ൻ തു​​​ക​​​യാ​​​യി 76 കോ​​​ടി രൂ​​​പ​​​യും മാ​​​റ്റി​​​വ​​​യ്ക്കേ​​​ണ്ടി വ​​​ന്ന​​​തി​​​നാ​​​ലാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

നാ​​​ലാം​​ പാ​​​ദ​​​ത്തി​​​ൽ ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം 533 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഇ​​​തു ബാ​​​ങ്കി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ർ​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭ​​​മാ​​​ണ്. നാ​​​ലാം പാ​​​ദ​​​ത്തി​​​ൽ ബാ​​​ങ്കി​​​ന്‍റെ ന​​​ഷ്ടം 143.68 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷം നാ​​​ലാം​​​പാ​​​ദ​​​ത്തി​​​ലെ അ​​​റ്റാ​​​ദാ​​​യം 70.51 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ പ്ര​​​ത്യേ​​​ക നീ​​​ക്കി​​​യി​​​രി​​​പ്പു​​​ക​​​ൾ ഇ​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ബാ​​​ങ്കി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം നാ​​​ലാം​​​പാ​​​ദ​​​ത്തി​​​ൽ 104 കോ​​​ടി രൂ​​​പ​​​യും വ​​​ർ​​​ഷ​​​ത്തി​​​ൽ 351 കോ​​​ടി രൂ​​​പ​​​യും ആ​​​കു​​​മാ​​​യി​​​രു​​​ന്നെ​​​ന്നു ബാ​​​ങ്കി​​​ന്‍റെ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​ജി. മാ​​​ത്യു ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന വേ​​​ള​​​യി​​​ൽ പ​​​റ​​​ഞ്ഞു.


ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്ത നി​​​ഷ്ക്രി​​​യ ആ​​​സ്തി 4.98 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ഇ​​​തു ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ൽ 4.92 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി ഈ ​​​സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ൽ 3.45 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 3.34 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. പ്രൊ​​​വി​​​ഷ​​​ൻ ക​​​വ​​​റേ​​​ജ് അ​​നു​​പാ​​ത​​ത്തി​​​ൽ ബാ​​​ങ്കി​​​നു ശ്ര​​​ദ്ധേ​​​യ​​​മാ​​​യ വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ച്ചു. ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​തു 42.46 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നും 54.22 ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു. അ​​​റ്റ​​​പ​​​ലി​​​ശ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 19 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭ​​​ത്തി​​​ൽ 63 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. അ​​​റ്റ പ​​​ലി​​​ശ മാ​​​ർ​​​ജി​​​ൻ ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ എ​​​ട്ടു ബേ​​​സി​​​സ് പോ​​​യി​​​ന്‍റ് വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ്ര​​​ഖ്യാ​​​പി​​​ച്ച മോ​​​റ​​​ട്ടോ​​​റി​​​യം ആ​​​നു​​​കൂ​​​ല്യം യോ​​​ഗ്യ​​​താ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​ല്ലാ ഉ​​​പ​​യോ​​ക്താ​​​ക്ക​​​ൾ​​​ക്കും ബാ​​​ങ്ക് ന​​​ൽ​​​കി.

മൊ​​​ത്തം വാ​​​യ്പ​​​യു​​​ടെ 36 ശ​​​ത​​​മാ​​​ന​​​മാ​​​ണ് മോ​​റ​​​ട്ടോ​​​റി​​​യം ആ​​​നു​​​കൂ​​​ല്യം സ്വീ​​​ക​​​രി​​​ച്ച​​​ത്.
ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​ന പ​​​ര്യാ​​​പ്ത​​​ത അ​​​നു​​​പാ​​​തം ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 12.42 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 13.41 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.