കാ​മ​റ ബി​സി​ന​സ് വി​റ്റൊ​ഴി​യാൻ ഒ​ളിന്പ​സ്
Friday, June 26, 2020 12:08 AM IST
ടോ​ക്കി​യോ: കാ​മ​റ ബി​സി​ന​സ് വി​റ്റൊ​ഴി​യാൻ ഒ​ളിന്പ​സ് കോർപ റേഷൻ. 84 വ​ർ​ഷം നീ​ണ്ട ബി​സി​ന​സ് ജ​പ്പാ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർട്നേ​ഴ്സ് എ​ന്ന നി​ക്ഷേ​പ സ്ഥാ​പ​ന​ത്തി​നാ​ണു വി​ല്ക്കു​ക. 1936 മു​ത​ൽ കാ​മ​റ രം​ഗ​ത്തു​ള്ള ഒ​ളിം​പ​സ് 1996-ൽ ​ഡി​ജി​റ്റ​ൽ കാ​മ​റ​ക​ളും അ​വ​ത​രി​പ്പി​ച്ചു.

സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വ​ന്ന​തോ​ടെ കാ​മ​റ ബി​സി​ന​സ് ന​ഷ്ട​ത്തി​ലാ​യി. ക​ന്പ​നി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ ബി​സി​ന​സി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മൈ​ക്രോ​സ്കോ​പ്പു​ക​ളും എ​ൻ​ഡോ​സ്കോ​പ്പു​ക​ളും മ​റ്റും ഒ​ളിന്പസ് കോ​ർ​പ​റേ​ഷ​ൻ നി​ർ​മി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.