ആ​വേ​ശ​മി​ല്ലാ​തെ വി​പ​ണി
ആ​വേ​ശ​മി​ല്ലാ​തെ വി​പ​ണി
Wednesday, May 20, 2020 12:14 AM IST
മും​ബൈ: ആ​വേ​ശ​ത്തോ​ടെ തു​ട​ങ്ങി​യെ​ങ്കി​ലും അ​തു നി​ല​നി​ർ​ത്താ​നാ​വാ​തെ ഓ​ഹ​രി​വി​പ​ണി. യൂ​റോ​പ്യ​ൻ, അ​മേ​രി​ക്ക​ൻ വി​പ​ണി​ക​ൾ ത​ലേ​ന്നു നാ​ലു​ശ​ത​മാ​ന​ത്തോ​ളം ക​യ​റി​യി​രു​ന്നു. അ​തി​ന്‍റെ തു​ട​ർ​ച്ച ഇ​ന്ത്യ​ൻ സൂ​ചി​ക​ക​ളി​ലും പ്ര​തീ​ക്ഷി​ച്ചു. പ​ക്ഷേ, തു​ട​ക്കം ക​ഴി​ഞ്ഞ​പ്പോ​ൾ വി​പ​ണി താ​ഴോ​ട്ടാ​യി​രു​ന്നു. എ​ങ്കി​ലും ഒ​ടു​വി​ൽ ചെ​റി​യ ഉ​യ​ർ​ച്ച​യോ​ടെ സൂ​ചി​ക​ക​ൾ ക്ലോ​സ് ചെ​യ്തു.രാ​വി​ലെ 700 പോ​യി​ന്‍റി​ലേ​റെ ഉ​യ​ർ​ന്ന സെ​ൻ​സെ​ക്സ് 167.19 പോ​യി​ന്‍റ് (0.56 ശ​ത​മാ​നം) മാ​ത്രം ഉ​യ​ർ​ച്ച​യി​ലാ​ണു ക്ലോ​സ് ചെ​യ്ത​ത്.

നി​ഫ്റ്റി 55.85 പോ​യി​ന്‍റ് (0.63 ശ​ത​മാ​നം) ക​യ​റി 8879.10 ൽ ​ക്ലോ​സ് ചെ​യ്തു.കോ​വി​ഡ് വാ​ക്സി​ൻ സം​ബ​ന്ധി​ച്ച മോ​ഡേ​ണ ക​ന്പ​നി​യു​ടെ പ​രീ​ക്ഷ​ണ പു​രോ​ഗ​തി​യാ​ണ് ആ​ഗോ​ള​വി​പ​ണി​ക​ളെ ഉ​യ​ർ​ത്തി​യ​ത്. അ​തു സം​ബ​ന്ധി​ച്ച തു​ട​ർ​വി​വ​ര​ങ്ങ​ൾ അ​ത്ര​ത​ന്നെ ആ​ശാ​വ​ഹ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ന​ലെ വി​പ​ണി​ക​ൾ ത​ണു​പ്പ​നാ​യി മാ​റി. ജാ​പ്പ​നീ​സ് നി​ക്ഷേ​പ ബാ​ങ്ക് സോ​ഫ്റ്റ് ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളി​ൽ നേ​രി​ട്ട ഭീ​മ​മാ​യ ത​ക​ർ​ച്ച​യും വി​പ​ണി​യെ ക​രു​ത​ലോ​ടെ നീ​ങ്ങാ​ൻ പ്രേ​രി​പ്പി​ച്ചു.


ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​പ്പ​യ്ക്ക് 35 ഡോ​ള​റി​ന​ടു​ത്തു​ത​ന്നെ തു​ട​രു​ക​യാ​ണ്.രൂ​പ ഇ​ന്ന​ലെ നേ​രി​യ ക​രു​ത്തു കാ​ണി​ച്ചു. ഡോ​ള​ർ​നി​ര​ക്ക് 25 പൈ​സ താ​ണ് 75.66 രൂ​പ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.