മാർച്ചിൽ ജിഎസ്ടി വരവ് കുറഞ്ഞു
മാർച്ചിൽ ജിഎസ്ടി വരവ് കുറഞ്ഞു
Thursday, April 2, 2020 11:06 PM IST
ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ നാ​ലു മാ​സം ഒ​രു ല​ക്ഷം കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ലാ​യി​രു​ന്ന ജി​എ​സ്ടി വ​രു​മാ​നം മാ​ർ​ച്ചി​ൽ താ​ഴോ​ട്ടു​പോ​യി. 97,597കോ​ടി രൂ​പ മാ​ത്ര​മാ​ണ് മാ​ർ​ച്ചി​ലെ ജി​എ​സ്ടി.
ഫെ​ബ്രു​വ​രി​യി​ലെ വ്യാ​പാ​ര​ത്തി​ന്‍റെ നി​കു​തി​യാ​ണ് മാ​ർ​ച്ചി​ൽ സ​ർ​ക്കാ​രി​ലെ​ത്തു​ക. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ 1.06 ല​ക്ഷം കോ​ടി രൂ​പ ല​ഭി​ച്ച​താ​ണ്.

കോ​വി​ഡി​ന്‍റെ​യും ലോ​ക്ക്ഡൗ​ണി​ന്‍റെ​യും പേ​രി​ലു​ള്ള കു​റ​വ് ഏ​പ്രി​ലി​ലെ നി​കു​തി പി​രി​വി​ലേ വ്യ​ക്ത​മാ​കൂ.

മാ​ർ​ച്ച് പി​രി​വ് മോ​ശ​മാ​യെ​ങ്കി​ലും വാ​ർ​ഷി​ക ജി​എ​സ്ടി വ​രു​മാ​നം ബ​ജ​റ്റി​ലെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​നെ​ക്കാ​ൾ അ​ല്പം മെ​ച്ച​മാ​ണ്. വാ​ർ​ഷി​ക പി​രി​വ് 12.16 ല​ക്ഷം കോ​ടി രൂ​പ​യു​ണ്ട്. പു​തു​ക്കി​യ ല​ക്ഷ്യം 11.26 ല​ക്ഷം കോ​ടി​യാ​യി​രു​ന്നു.


2018-19ൽ 11.6 ​ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു പി​രി​വ്. 2019-20ലെ ​ബ​ജ​റ്റി​ൽ ല​ക്ഷ്യ​മി​ട്ട​ത് 12.17 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്. ഈ ​ഫെ​ബ്രു​വ​രി​യി​ലാ​ണു ല​ക്ഷ്യം 11.26 ല​ക്ഷം കോ​ടി​യി​ലേ​ക്കു താ​ഴ്ത്തി​യ​ത്.

ജി​എ​സ്ടി വ​രു​മാ​നം പ്ര​തീ​ക്ഷ​പോ​ലെ വ​ന്നെ​ങ്കി​ലും ക​സ്റ്റം​സ് വ​രു​മാ​നം ല​ക്ഷ്യ​മി​ട്ട​തി​ലും 23 ശ​ത​മാ​നം കു​റ​വാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.