ചീത്ത വർഷത്തിനു വിട
ചീത്ത വർഷത്തിനു വിട
Wednesday, April 1, 2020 12:11 AM IST
മും​​​ബൈ: വ​​​ള​​​രെ മോ​​​ശം വ​​​ർ​​​ഷം, ഏ​​​റ്റ​​​വും മോ​​​ശ​​​പ്പെ​​​ട്ട ത്രൈ​​​മാ​​​സം. ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി​​​ക​​​ൾ ഇ​​​ന്ന​​​ലെ പി​​​ന്നി​​​ട്ട​​​ത് അ​​​വ​​​യാ​​​ണ്. വ​​​ർ​​​ഷാ​​​ന്ത്യ ദി​​​ന​​​ത്തി​​​ൽ ഉ​​​ണ​​​ർ​​​വ് സൂ​​​ചി​​​ക​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​യി. പ​​​ക്ഷേ അ​​​തു വ​​​ലി​​​യ ത​​​ക​​​ർ​​​ച്ച​​​യ്ക്കി​​​ട​​​യി​​​ലെ ചെ​​​റി​​​യ ആ​​​ശ്വാ​​​സം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു.

തി​​​ങ്ക​​​ളാ​​​ഴ്ച​​​ത്തെ നാ​​​ല​​​ര​​​ ശ​​​ത​​​മാ​​​നം വീ​​​ഴ്ച​​​യി​​​ൽ​​​നി​​​ന്നു പൂ​​​ർ​​​ണ​​​മാ​​​യി ക​​​യ​​​റാ​​​നും സൂ​​​ചി​​​ക​​​ക​​​ൾ​​​ക്ക് ഇ​​​ന്ന​​​ലെ ക​​​ഴി​​​ഞ്ഞി​​​ല്ല. നി​​​ഫ്റ്റി 316.65 പോ​​​യി​​​ന്‍റ് (3.82 ശ​​​ത​​​മാ​​​നം) ഉ​​​യ​​​ർ​​​ന്ന് 8597.75-ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. സെ​​​ൻ​​​സെ​​​ക്സ് 1028.17 പോ​​​യി​​​ന്‍റ് (3.62 ശ​​​ത​​​മാ​​​നം) നേ​​​ട്ട​​​ത്തോ​​​ടെ 29,468.49-ൽ ​​​ക്ലോ​​​സ് ചെ​​​യ്തു.

വ​​​ർ​​​ഷം​​​ മു​​​ഴു​​​വ​​​നും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ളാ​​​ണ് ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യെ ബാ​​​ധി​​​ച്ച‌​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ കേ​​​ളി​​​കൊ​​​ട്ട​​​ലി​​​ലാ​​​യി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി വ​​​ർ​​​ധി​​​ത ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ട് പ​​​ല പ്ര​​​ശ്ന​​​ങ്ങ​​​ൾ - കാ​​​ഷ്മീ​​​ർ, ജ​​​ന​​​സം​​​ഖ്യാ ര​​​ജി​​​സ്റ്റ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ വ​​​ള​​​ർ​​​ച്ച​​​യ്ക്കു ത​​​ട​​​സ​​​ങ്ങ​​​ളാ​​​യി. ജൂ​​​ലൈ​​​യി​​​ലെ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റും അ​​​തി​​​ന്മേ​​​ലു​​​ള്ള തി​​​രു​​​ത്ത​​​ലു​​​ക​​​ളും പി​​​ന്നീ​​​ട് ഉ​​​ത്തേ​​​ജ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ളും ഒ​​​ന്നും വേ​​​ണ്ട​​​ത്ര ഫ​​​ലി​​​ച്ചി​​​ല്ല. സൂ​​​ചി​​​ക​​​ക​​​ൾ ഉ​​​യ​​​ർ​​​ന്നെ​​​ങ്കി​​​ലും സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച ഓ​​​രോ ത്രൈ​​​മാ​​​സ​​​ത്തി​​​ലും താ​​​ഴോ​​​ട്ടു​​​പോ​​​യി. ഈ ​​​ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ ബ​​​ജ​​​റ്റും ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യി​​​ല്ല. കോ​​​വി​​​ഡ്-19 മ​​​ഹാ​​​മാ​​​രി വ​​​ന്ന​​​തോ​​​ടെ വ​​​ള​​​ർ​​​ച്ച​​​യെ​​​പ്പ​​​റ്റി പ്ര​​​തീ​​​ക്ഷ വേ​​​ണ്ടെ​​​ന്നാ​​​യി. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഓ​​​ഹ​​​രി​​​ക​​​ൾ 2019-20 വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.


നി​​​ഫ്റ്റി മി​​​ഡ്ക്യാ​​​പ്, സ്മോ​​​ൾ ക്യാ​​​പ് സൂ​​​ചി​​​ക​​​ക​​​ൾ ച​​​രി​​​ത്ര​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ മോ​​​ശം ത്രൈ​​​മാ​​​സ​​​മാ​​​ണ് ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​പ്പിച്ച​​​ത്. മെ​​​റ്റ​​​ൽ, റിയൽറ്റി,ഓ​​​ഷോ, പിഎ​​​സ്‌​​​യു ബാ​​​ങ്കു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും മോ​​​ശം ത്രൈ​​​മാ​​​സ​​​മാ​​​ണ് ക​​​ട​​​ന്നു​​​പോ​​​യ​​​ത്.

ഉ​​​ത്പ​​​ന്ന വി​​​പ​​​ണി​​​യി​​​ൽ ക്രൂ​​​ഡ്ഓ​​​യി​​​ൽ ഏ​​​റ്റ​​​വും മോ​​​ശം ത്രൈ​​​മാ​​​സം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ സ്വ​​​ർ​​​ണം ഏ​​​റ്റ​​​വും മി​​​ക​​​ച്ച ത്രൈ​​​മാ​​​സ​​​മാ​​​ണ് ക​​​ട​​​ത്തി​​​വി​​​ട്ട​​​ത്.

വാർഷികനഷ്‌ടം

നി​ഫ്റ്റി 28.8%
സെ​ൻ​സെ​ക്സ് 26.5%

ത്രൈ​മാ​സ ന​ഷ്‌​ടം

നി​ഫ്റ്റി 31.9%
സെ​ൻ​സെ​ക്സ് 31%
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.