മൗ​റീ​ഷ്യ​സ് വ​ഴി നി​ക്ഷേ​പ​ങ്ങ​ൾ ആ​കാം: സെ​ബി
Tuesday, February 25, 2020 11:22 PM IST
മും​ബൈ: മൗ​റീ​ഷ്യ​സ് വ​ഴി​യു​ള്ള വി​ദേ​ശ​നി​ക്ഷേ​പം തു​ട​ർ​ന്നും അ​നു​വ​ദി​ക്കു​മെ​ന്നു സെ​ബി (സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ).

ഫി​നാ​ൻ​ഷ്യ​ൽ ആ​ക്‌​ഷ​ൻ ടാ​സ്ക് ഫോ​ഴ്സ് (ക​ള്ള​പ്പ​ണം, ഭീ​ക​ര​രു​ടെ പ​ണ​മി​ട​പാ​ട് തു​ട​ങ്ങി​യ​വ നി​രീ​ക്ഷി​ച്ചു ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന രാ​ജ്യാ​ന്ത​ര സ​മി​തി) മൗ​റീ​ഷ്യ​സി​നെ “ചാ​ര’’ പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യി​രു​ന്നു. ‘ചാ​ര’ പട്ടി​ക​യി​ലു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യും രാ​ജ്യ​ങ്ങ​ൾ വ​ഴി​യു​മു​ള്ള ധ​ന​കാ​ര്യ ഇ​ട​പാ​ടു​ക​ൾ പ​ല​തി​നും വി​ല​ക്കും നി​യ​ന്ത്ര​ണ​വു​മു​ണ്ട്.

മൗ​റീ​ഷ്യ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ ഓ​ഹ​രിവി​പ​ണി​യി​ൽ നി​ക്ഷേ​പി​ക്കാ​മോ എ​ന്ന ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു. ഈ ​ആ​ശ​ങ്ക​യാ​ണ് മൂ​ല​ധ​ന​വി​പ​ണി​യു​ടെ റെ​ഗു​ലേ​റ്റ​റാ​യ സെ​ബി മാ​റ്റി​യ​ത്. വി​ദേ​ശ​നി​ക്ഷേ​പ​ക​ർ വി​ല്പ​ന​ക്കാ​രാ​യ​തും തി​ങ്ക​ളാ​ഴ്ച ഓ​ഹ​രി​ക​ളു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യി​രു​ന്നു.


മൗ​റീ​ഷ്യ​സി​ൽനി​ന്നു​ള്ള നി​ക്ഷേ​പ​ക​ർ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​കു​മെ​ന്നും അ​വ​ർ കൂ​ടു​ത​ൽ വി​ശ​ദ​മാ​യ കെ​വൈ​സി (നോ ​യു​വ​ർ ക്ല​യ​ന്‍റ്) നി​ബ​ന്ധ​നക​ൾ പാ​ലി​ക്ക​ണ​മെ​ന്നും സെ​ബി പ​റ​ഞ്ഞു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​നും ഭീ​ക​ര​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​ത്തി​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ​യാ​ണു ചാ​രപ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.