പി​ട്ടാ​പ്പി​ള്ളി​ല്‍ ഏ​ജ​ന്‍​സീ​സ് വാ​ര്‍​ഷി​ക സ​മ്മാ​ന പ​ദ്ധ​തി​യു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി
പി​ട്ടാ​പ്പി​ള്ളി​ല്‍ ഏ​ജ​ന്‍​സീ​സ് വാ​ര്‍​ഷി​ക  സ​മ്മാ​ന പ​ദ്ധ​തി​യു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി
Tuesday, February 25, 2020 11:22 PM IST
കൊ​​​ച്ചി: ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​പ​​​ണ​​​നരം​​​ഗ​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ലെ മു​​ൻ​​നി​​ര റീ​​​ട്ടെ​​​യി​​​ല്‍ ശൃം​​​ഖ​​​ല​​​യാ​​​യ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സി​​​ന്‍റെ 30-ാം വാ​​​ര്‍​ഷി​​​ക ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഒ​​​രു​​​ക്കി​​​യ 30 ഇ​​​ല​​​ക്‌ട്രിക് സ്‌​​​കൂ​​​ട്ട​​​റു​​​ക​​​ളു​​​ടെ​​​യും, വി​​​വി​​​ധ സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ​​​യും ഭാ​​​ഗ​​​മാ​​​യു​​​ള്ള 101 പ​​​വ​​​ന്‍ സ്വ​​​ര്‍ണ സ​​​മ്മാ​​​ന​​​ത്തി​​​ന്‍റെ​​​യും ന​​​റു​​​ക്കെ​​​ടു​​​പ്പ് കൊ​​​ച്ചി റി​​​നൈ​​​സ​​​ന്‍​സ് ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ന്നു.

പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​​പി. ഔ​​​സേ​​​പ്പ് ന​​​റു​​​ക്കെ​​​ടു​​​പ്പ് നി​​​ര്‍​വ​​​ഹി​​​ച്ചു. പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പീ​​​റ്റ​​​ര്‍ പോ​​​ള്‍ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍, കി​​​ര​​​ണ്‍ വ​​​ര്‍​ഗീ​​​സ്, ഫ്രാ​​​ന്‍​സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍, വി​​​വി​​​ധ ക​​​മ്പ​​​നി പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സി​​​ല്‍ 25 വ​​​ര്‍​ഷം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ഇ​​​തോ​​​ടൊ​​​പ്പം ആ​​​ദ​​​രി​​​ച്ചു. വേ​​​ന​​​ല്‍​ക്കാ​​​ല​​​ത്തെ വ​​​ര​​​വേ​​​ല്‍​ക്കാ​​​നാ​​​യി പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ സ​​​മ്മ​​​ര്‍ കൂ​​​ള്‍ ഓ​​​ഫ​​​റി​​​ന്‍റെ ലോ​​​ഞ്ചിം​​​ഗും ച​​ട​​ങ്ങി​​ൽ ന​​​ട​​​ന്നു.

ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ബ്രാ​​​ന്‍​ഡ​​​ഡ് എ​​​യ​​​ര്‍ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ള്‍ വി​​​പ​​​ണ​​​നം ചെ​​​യ്ത പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ സ​​​മ്മ​​​ര്‍ കൂ​​​ള്‍ ഓ​​​ഫ​​​റി​​​ലൂ​​​ടെ വി​​​വി​​​ധ സ്‌​​​കീ​​​മു​​​ക​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​നാ​​​യി വൈ​​​ദ്യു​​​തിച്ചെ​​ല​​​വ് കു​​​റ​​​ഞ്ഞ​​​തും വി​​​ല​ കു​​റ​​ഞ്ഞ​​തു​​മാ​​യ എ​​​യ​​​ര്‍ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ളു​​​ടെ വ​​​ലി​​​യ ശേ​​​ഖ​​​രം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പീ​​​റ്റ​​​ര്‍ പോ​​​ള്‍ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ പ​​​റ​​​ഞ്ഞു.


പ​​​രി​​​സ്ഥി​​​തി സൗ​​ഹൃ​​ദ​​മാ​​യ, ഇ​​​ന്ധ​​​നം ഇ​​​ല്ലാ​​​തെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഇ​​​ല​​​ക്‌ട്രിക് സ്‌​​കൂ​​​ട്ട​​​റു​​​ക​​​ളും ഇ​​​പ്പോ​​​ള്‍ പി​​​ട്ടാ​​​പ്പി​​​ള്ളി​​​യി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സും, ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും ഈ ​​​സ്കൂ​​​ട്ട​​​റു​​​ക​​​ള്‍​ക്ക് ആ​​​വ​​​ശ്യ​​​മി​​​ല്ല. എ.​​​സി, വാ​​​ഷിം​​​ഗ് മെ​​​ഷി​​​ന്‍, ഫ്രി​​​ഡ്ജ് തു​​​ട​​​ങ്ങി​​​യ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​ക്ക് മ​​​റ്റെ​​​ങ്ങും ല​​​ഭി​​​ക്കാ​​​ത്ത വി​​​ല​​​ക്കു​​​റ​​​വും, എ​​​ല്ലാ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കും എ​​​ക്സ്റ്റ​​​ന്‍​ഡ​​​ഡ് വാ​​​റ​​​ണ്ടി സൗ​​​ക​​​ര്യ​​​വും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​ന്നും അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ലോ​​​ണ്‍ സൗ​​​ക​​​ര്യ​​​വു​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.