കോ-ബ്രാ​ന്‍​ഡ​ഡ് ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു
കോ-ബ്രാ​ന്‍​ഡ​ഡ് ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു
Sunday, February 23, 2020 12:00 AM IST
കൊ​​​ച്ചി: റീ​​​ട്ടെ​​​യി​​ൽ, ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി രം​​​ഗ​​​ത്തെ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​മ്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ലാ​​​ന്‍​ഡ് ഗ്രൂ​​​പ്പു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് എ​​​സ്ബി​​​ഐ കാ​​​ര്‍​ഡ് റീ​​​ട്ടെ​​​യി​​ൽ ​കോ-​​​ബ്രാ​​​ന്‍​ഡ​​​ഡ് ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ലൈ​​​ഫ് സ്‌​​​റ്റൈ​​​ല്‍, ഹോം​​​സെ​​​ന്‍റ​​​ര്‍, മാ​​​ക്സ്, സ്പാ​​​ര്‍ എ​​​ന്നീ നാ​​​ല് ലാ​​​ന്‍​ഡ്മാ​​​ര്‍​ക്ക് ഗ്രൂ​​​പ്പു​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു ലൈ​​​ഫ് സ്​​​റ്റൈ​​​ല്‍ ഹോം ​​​സെ​​​ന്‍റ​​​ര്‍ എ​​​സ്ബി​​​ഐ കാ​​​ര്‍​ഡ്, മാ​​​ക്സ് എ​​​സ്ബി​​​ഐ കാ​​​ര്‍​ഡ്, സ്പാ​​​ര്‍ എ​​​സ്ബി​​​ഐ കാ​​​ര്‍​ഡ് എ​​​ന്നീ മൂ​​​ന്നു പു​​​തി​​​യ കാ​​​ര്‍​ഡു​​​ക​​​ളാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


ഇ​​​വ​​​യി​​​ലേ​​​തെ​​​ങ്കി​​​ലും കാ​​​ര്‍​ഡു​​​ക​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന കാ​​​ര്‍​ഡ് ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന എ​​​ല്ലാ ലാ​​​ന്‍​ഡ്മാ​​​ര്‍​ക്ക് ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ലും സ​​​മാ​​​ന​​​മാ​​​യ നേ​​​ട്ട​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.