ബ്ലൂം ​ഹോ​ട്ട​ല്‍ ഗ്രൂ​പ്പ് കൊ​ച്ചി​യി​ലും
Sunday, February 23, 2020 12:00 AM IST
കൊ​​​ച്ചി: ക​​​ര്‍​ണാ​​​ട​​​ക, ഗു​​​ജ​​​റാ​​​ത്ത്, രാ​​​ജ​​​സ്ഥാ​​​ന്‍ തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ്ര​​​വ​​ർ​​ത്തി​​ക്കു​​ന്ന ബ്ലൂം ​​​ഹോ​​​ട്ട​​​ല്‍ ഗ്രൂ​​​പ്പ് കൊ​​​ച്ചി​​​യി​​​ലും ഹോ​​​ട്ട​​​ല്‍ തു​​​റ​​​ന്നു. ഫോ​​​ര്‍​ട്ട്കൊ​​​ച്ചി​​​യി​​​ല്‍ ബ്ലൂം ​​​ബോ​​​ത്തി​​​ക്, ദി ​​​വാ​​​ട്ട​​​ര്‍​ഫ്ര​​​ണ്ട് ഗ്രാ​​​ന​​​റി’എ​​​ന്ന പേ​​​രി​​​ലാ​​​ണ് ഹെ​​​റി​​​റ്റേ​​​ജ് ഹോ​​​ട്ട​​​ല്‍ തു​​​റ​​​ന്ന​​​ത്.​ സം​​​സ്ഥാ​​​ന​​​ത്ത് 10 ഹോ​​​ട്ട​​​ലു​​​ക​​​ള്‍കൂ​​​ടി ആ​​​രം​​​ഭി​​​ക്കും. കോ​​​വ​​​ളം, ആ​​​ല​​​പ്പു​​​ഴ, മൂ​​​ന്നാ​​​ര്‍, കു​​​മ​​​ര​​​കം തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളെ​​​ല്ലാം പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്.​ സൂ​​​റ​​​ത്ത്, ചെ​​​ന്നൈ, കോ​​​ല്‍​ക്ക​​​ത്ത തു​​​ട​​​ങ്ങി​​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​​ലേ​​​ക്കും ക​​​ട​​​ന്നു 100 ഹോ​​​ട്ട​​​ല്‍ എ​​​ന്ന വ​​​ള​​​ര്‍​ച്ചാ​​ല​​​ക്ഷ്യം നേ​​ടാ​​നാ​​ണു ശ്ര​​മം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.