ഇന്ത്യയുമായി വ്യാപാരകരാർ ഉ​ട​നി​ല്ലെ​ന്നു ട്രം​പ്
Wednesday, February 19, 2020 11:11 PM IST
വാ​ഷിം​ഗ്ട​ൺ/ ന്യൂ​ഡ​ൽ​ഹി: ത​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ വ്യാ​പാ​ര ക​രാ​ർ ഉ​ണ്ടാ​വു​ക​യി​ല്ലെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ന​വം​ബ​റി​ലെ യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് വ്യാ​പാ​ര​ക​രാ​ർ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്ത തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​ണു ട്രം​പ് ഇ​ന്ത്യ​യി​ൽ വ​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തു​ന്ന ട്രം​പ് അ​വി​ടെ പു​തി​യ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ന്ത്യ​യു​മാ​യി വാ​ണി​ജ്യ​കാ​ര്യ​ത്തി​ൽ വ​ലി​യ ത​ർ​ക്ക​മു​ള്ള​താ​യി ട്രം​പ് നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. “ഇ​ന്ത്യ ന​മ്മ​ളോ​ടു ന​ല്ല രീ​തി​യി​ല​ല്ല പെ​രു​മാ​റു​ന്ന​തെ​ന്ന്’’ ഇ​ന്ന​ലെ ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. യു​എ​സ് സാ​ധ​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ വ​ലി​യ ചു​ങ്കം ചു​മ​ത്തു​ന്ന​തി​നെ ട്രം​പ് മു​ൻ​പും വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ക്കു​ള്ള ജി​എ​സ്പി(​കു​റേ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ചു​ങ്കം ഒ​ഴി​വാ​ക്കു​ന്ന​ത്) അ​ട​ക്കം പ​ല​തും ട്രം​പ് ഇ​ല്ലാ​താ​ക്കി​യി​രു​ന്നു. അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​ണി​ജ്യ​കാ​ര്യ​ത്തി​ൽ ചെ​യ്യ​ണ​മെ​ന്നാ​ണു ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​മേ​രി​ക്ക​ൻ ക്ഷീ​രോ​ത്​പ​ന്ന​ങ്ങ​ളും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളും കു​റ​ഞ്ഞ ചു​ങ്കം ഈ​ടാ​ക്കി ഇ​റക്കുമ​തി ചെ​യ്യു​ക, അ​മേ​രി​ക്ക​ൻ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല​നി​യ​ന്ത്ര​ണ​നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, കൂ​ടു​ത​ൽ അ​മേ​രി​ക്ക​ൻ ഐ​ടി ഉ​ത്​പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ ചു​ങ്കം നി​ര​ക്കി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ക തു​ട​ങ്ങി​വ​യാ​യി​രു​ന്നു പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ.


അ​മേ​രി​ക്ക​ൻ കാ​ലി​ത്തീ​റ്റ​യി​ൽ മാം​സ​ഭാ​ഗ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ക്ഷീ​രോ​ത്പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ പ​റ്റി​ല്ലെ​ന്നാ​ണു ഇ​ന്ത്യ​ൻ നി​ല​പാ​ട്. മ​റ്റു കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​യി​രു​ന്നു. ഹാ​ർ​ലി ഡേ​വി​ഡ്സ​ൺ ബൈ​ക്കു​ക​ളു​ടെ ചു​ങ്കം ഇ​ന്ത്യ നേ​ര​ത്തേ കു​റ​ച്ച​താ​ണെ​ങ്കി​ലും വീ​ണ്ടും കു​റ​യ്ക്ക​ണ​മെ​ന്നു ട്രം​പ് നി​ർ​ബ​ന്ധി​ച്ചു.

ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം അ​ട​ക്ക​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളി​ലും ത​ർ​ക്കം തു​ട​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യാ​പാ​ര​ക​രാ​ർ നീ​ണ്ടു​പോ​കു​ന്ന​ത്.

ഇ​ന്ത്യ അ​മേ​രി​ക്ക​യി​ൽനി​ന്നു ക്രൂ​ഡ് ഓ​യി​ലും മ​റ്റും വാ​ങ്ങി​ത്തു​ട​ങ്ങി​യ​തു ട്രം​പ് വ​ന്ന​ശേ​ഷ​മാ​ണ്. 2018-19-ൽ 360 ​കോ​ടി ഡോ​ള​റി​ന്‍റെ ക്രൂ​ഡ് ഓ​യി​ൽ അ​മേ​രി​ക്ക​യി​ൽനി​ന്നു വാ​ങ്ങി. 2019 ഏ​പ്രി​ൽ - ഡി​സം​ബ​റി​ലെ ഒ​ന്പ​തു​മാ​സം കൊ​ണ്ട് 370 കോ​ടി ഡോ​ള​റി​ന്‍റെ ക്രൂ​ഡ് ഓ​യി​ൽ അ​മേ​രി​ക്ക​യി​ൽനി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്തു.

ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര​ത്തി​ൽ അ​മേ​രി​ക്ക​യ്ക്കു വ​ലി​യ ക​മ്മി​യാ​ണെ​ന്നു ട്രം​പി​നു പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു. ക്രൂ​ഡ് ഓ​യി​ൽ അ​മേ​രി​ക്ക​യി​ൽ നി​ന്നു വാ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ ക​മ്മി കു​റേ കു​റ​ഞ്ഞു. 2016-17-ൽ 2200 ​കോ​ടി ഡോ​ള​റാ​യി​രു​ന്ന അ​മേ​രി​ക്ക​യു​ടെ വ്യാ​പാ​ര​ക​മ്മി 2018-19-ൽ 1700 ​കോ​ടി ഡോ​ള​റാ​യി കു​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.