നോ​ർ​ക്കയ്ക്കു ല​ഭി​ച്ച​ത് ര​ണ്ടു ല​ക്ഷ​ത്തോ​ളം കോ​ളു​ക​ളും ചാ​റ്റു​ക​ളും
Saturday, February 15, 2020 11:14 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നോ​​ർ​​ക്ക റൂ​​ട്ട് പ്ര​​വാ​​സി​​ക​​ൾ​​ക്കാ​​യി ആ​​രം​​ഭി​​ച്ച ഗ്ലോ​​ബ​​ൽ കോ​​ൺ​​ടാ​​ക്ട് സെ​​ന്‍റ​​ർ ഒ​​രു വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി. 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കോ​​ൾ സെ​​ന്‍റ​​റി​​ൽ 33 വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ​നി​​ന്ന് 1,77,685 കോ​​ളു​​ക​​ളും വെ​​ബ്സൈ​​റ്റ് മു​​ഖേ​​ന 37,255 ചാ​​റ്റു​​ക​​ളും ല​​ഭി​​ച്ചു. നോ​​ർ​​ക്ക റൂ​​ട്ട്സി​​ന്‍റെ വെ​​ബ്സൈ​​റ്റ് മു​​ഖേ​​ന 2,320 പ​​രാ​​തി​​ക​​ളും ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി 15 ന് ​​ദു​​ബാ​​യി​​ൽ ന​​ട​​ന്ന ലോ​​ക കേ​​ര​​ള സ​​ഭ​​യു​​ടെ പ്ര​​ഥ​​മ പ​​ശ്ചി​​മേ​​ഷ്യ​​ൻ മേ​​ഖ​​ലാ സ​​മ്മേ​​ള​​ന​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നാ​​ണ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച​​ത്.


വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ൽനി​​ന്നു നോ​​ർ​​ക്ക​​യു​​ടെ സേ​​വ​​ന​​ങ്ങ​​ൾ ആ​​വ​​ശ്യ​​പ്പെ​​ടാ​​നും പ​​രാ​​തി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​നും കോ​​ൺ​​ടാ​​ക്ട് സെ​​ന്‍റ​​ർ വ​​ഴി സാ​​ധി​​ക്കും.

അ​​ന്താ​​രാ​​ഷ്‌​ട്ര ടോ​​ൾ ഫ്രീ ​​ന​​മ്പ​​രാ​​യ 0091 8802012345 വ​​ഴി​​യാ​​ണ് സേ​​വ​​ന​​ങ്ങ​​ൾ ല​​ഭി​​ക്കു​​ക. ഇ​​ന്ത്യ​​യി​​ലെ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​നി​​ന്നു വി​​ളി​​ക്കു​​ന്ന​​വ​​ർ​​ക്ക് 1800 425 3939 ലും ​​സേ​​വ​​നം ല​​ഭി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.