വാഹന ഉത്പാദനം ഇക്കൊല്ലവും കുറയുമെന്നു ഫിച്ച്
വാഹന ഉത്പാദനം ഇക്കൊല്ലവും കുറയുമെന്നു ഫിച്ച്
Wednesday, February 12, 2020 11:28 PM IST
മും​ബൈ: 2020-ലും ​ഇ​ന്ത്യ​യി​ലെ വാ​ഹ​ന ഉ​ത്പാ​ദ​നം കു​റ​യു​മെ​ന്നു ഫി​ച്ച് സൊ​ലൂ​ഷ​ൻ​സ്. 8.3 ശ​ത​മാ​നം കു​റ​വാ​ണു പ്ര​തീ​ക്ഷ. 2019-ൽ 13.2 ​ശ​ത​മാ​നം കു​റ​വു​ണ്ടാ​യി​രു​ന്നു.ഫി​ച്ച് റേ​റ്റിം​ഗ്സ് എ​ന്ന റേ​റ്റിം​ഗ് സ്ഥാ​പ​ന​ത്തി​ന്‍റെ അ​നു​ബ​ന്ധ വി​ഭാ​ഗ​മാ​ണു ഫി​ച്ച് സൊ​ലൂ​ഷ​ൻ​സ്.

ഇ​ന്ത്യ​യി​ലെ ഡി​മാ​ൻ​ഡ് കു​റ​യു​ന്ന​തി​നൊ​പ്പം ചൈ​ന​യി​ൽ​നി​ന്നു ഘ​ട​ക​പ​ദാ​ർ​ഥ​ങ്ങ​ൾ കി​ട്ടു​ന്ന​തി​നു​ള്ള ത​ട​സ​വും ഉ​ത്പാ​ദ​നം കു​റ​യാ​ൻ കാ​ര​ണ​മാ​കും. ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് മൂ​ലം ഫാ​ക്ട​റി​ക​ൾ ആ​ഴ്ച​ക​ളാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ചൈ​ന​യാ​ണു 30 ശ​ത​മാ​ന​ത്തോ​ളം വാ​ഹ​ന​ഘ​ട​ക​ങ്ങ​ൾ ന​ല്കു​ന്ന​ത്. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളിൽ ചൈ​നീ​സ് ഘ​ട​ക​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​ണ്ട്.

കൊ​റോ​ണ ഇ​ന്ത്യ​യി​ൽ വ്യാ​പി​ച്ചാ​ലും ഫാ​ക്ട​റി​ക​ൾ അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്നു ഫി​ച്ച് വി​ല​യി​രു​ത്തു​ന്നു. ആ​ഭ്യ​ന്ത​ര ഡി​മാ​ൻ​ഡ് ഇ​ക്കൊ​ല്ലം കാ​ര്യ​മാ​യി കൂ​ടു​മെ​ന്നും ഫി​ച്ച് ക​രു​തു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.