ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു
ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു
Wednesday, February 12, 2020 12:17 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല വീ​​​ണ്ടും കു​​​റ​​​ഞ്ഞു. പെ​​​ട്രോ​​​ളി​​​ന് 16 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 21 പൈ​​​സ​​​യു​​​ടെ​​​യും കു​​​റ​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല ലി​​​റ്റ​​​റി​​​ന് 74.01 രൂ​​​പ​​​യാ​​​യും ഡീ​​​സ​​​ലി​​​ന് 68.60 രൂ​​​പ​​​യാ​​​യും വി​​​ല താ​​​ഴ്ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ക​​​ട്ടെ പെ​​​ട്രോ​​​ള്‍ വി​​​ല 75.38 രൂ​​​പ​​​യാ​​​യ​​​പ്പോ​​​ള്‍ ഡീ​​​സ​​​ല്‍ വി​​​ല താ​​​ഴ്ന്ന് 69.88 രൂ​​​പ​​​യി​​​ലെ​​​ത്തി. തു​​​ട​​​ര്‍​ച്ച​​​യാ​​​യ ദി​​​ന​​​ങ്ങ​​​ളി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല കു​​​റ​​​യു​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ ഒ​​​ന്‍​പ​​​ത് ദി​​​വ​​​സ​​​ത്തി​​​നി​​​ടെ​ മാ​​​ത്രം സം​​​സ്ഥാ​​​ന​​​ത്ത് പെ​​​ട്രോ​​​ളി​​​ന് 1.17 രൂ​​​പ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 1.35 രൂ​​​പ​​​യു​​​ടെ​​​യും കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​ന് കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല ലി​​​റ്റ​​​റി​​​ന് 75.18 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല ലി​​​റ്റ​​​റി​​​ന് 69.95 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.