ട്രം​പ് വ​രു​ന്പോ​ൾ 70,000 കോ​ടി രൂ​പ​യു​ടെ വ്യാ​പാ​ര ഉ​ട​ന്പ​ടി
ട്രം​പ് വ​രു​ന്പോ​ൾ 70,000 കോ​ടി  രൂ​പ​യു​ടെ വ്യാ​പാ​ര ഉ​ട​ന്പ​ടി
Thursday, January 30, 2020 12:10 AM IST
ന്യൂ​ഡ​ൽ​ഹി: ഫെ​ബ്രു​വ​രി​യി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​യി​ൽ എ​ത്തു​ന്പോ​ൾ 70,000 കോ​ടി രൂ​പ (1000 കോ​ടി ഡോ​ള​ർ)​യു​ടെ ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​ർ ഒ​പ്പു​വ​യ്ക്കും. ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്ക് യു​എ​സ് വാ​ണി​ജ്യ​പ്ര​തി​നി​ധി റോ​ബ​ർ​ട്ട് ലൈ​റ്റൈ​സ​ർ ര​ണ്ടാ​ഴ്ച​യ്ക്ക​കം ഇ​വി​ടെ എ​ത്തും.

ഇ​ന്ത്യ-​യു​എ​സ് സ്വ​ത​ന്ത്ര​വ്യാ​പാ​ര ഉ​ട​ന്പ​ടി​ക്ക് മു​ന്നോ​ടി​യാ​കും അ​ടു​ത്ത​മാ​സ​ത്തെ ക​രാ​ർ. ജ​ന​റ​ലൈ​സ്ഡ് സി​സ്റ്റം ഓ​ഫ് പ്രി​ഫ​റ​ൻ​സ് (ജി​എ​സ്പി) പ്ര​കാ​രം ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ ഡ്യൂ​ട്ടി​യി​ല്ലാ​തെ അ​മേ​രി​ക്ക ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ചാ​ണ് നി​ർ​ദി​ഷ്‌​ട ക​രാ​ർ. ഇ​ന്ത്യ​യു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കൂ​ടു​ത​ലാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം ട്രം​പ് ഇ​ന്ത്യ​ക്ക് ജി​എ​സ്പി ആ​നു​കൂ​ല്യം നി​ഷേ​ധി​ച്ച​ത്. 2018-ൽ 630 ​കോ​ടി ഡോ​ള​റി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ജി​എ​സ്പി ല​ഭി​ച്ചി​രു​ന്നു. നി​ർ​ദി​ഷ്‌​ട ക​രാ​ർ പ്ര​കാ​രം ആ​യി​രം കോ​ടി ഡോ​ള​റി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ഡ്യൂ​ട്ടി ഒ​ഴി​വാ​കും.ഫെ​ബ്രു​വ​രി 24, 25 തീ​യ​തി​ക​ളി​ലാ​ണ് ട്രം​പ് ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​വു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.