സ്വ​ർ​ണ​വി​ല വീ​ണ്ടും 30,000 രൂ​പ​യിൽ
സ്വ​ർ​ണ​വി​ല വീ​ണ്ടും 30,000 രൂ​പ​യിൽ
Saturday, January 25, 2020 11:29 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണവി​​​ല വീ​​​ണ്ടും 30,000 രൂ​​​പ​​​യി​​​ൽ തൊ​​​ട്ടു. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​​​യോ​​​ടെ​​​യാ​​​ണു സ്വ​​​ർ​​​ണ​​​വി​​​ല വീ​​​ണ്ടും 30,000 രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഗ്രാ​​​മി​​​ന് 3,750 രൂ​​​പ​​​യാ​​ണ് വി​​ല. ക​​​ഴി​​​ഞ്ഞ എ​​​ട്ടി​​​നു സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡാ​​​യ 30,400 രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം താ​​​ഴേ​​​ക്കിറ​​​ങ്ങി​​​യ സ്വ​​​ർ​​​ണ​​​വി​​​ല​​​യാ​​​ണു പ​​​ടി​​​പ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്ന് 30,000 ​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

അ​​​ന്താ​​​രാ​​​ഷ്‌ട്ര സ്വ​​​ർ​​​ണ​​​വി​​​ല ജ​​​നു​​​വ​​​രി ആ​​​ദ്യ​​​വാ​​​രം ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1,611 ഡോ​​​ള​​​റി​​​ൽ എ​​​ത്തി​​​യ​​​ശേ​​​ഷം 1,536 ഡോ​​​ള​​​ർ വ​​​രെ കു​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​തു വീ​​​ണ്ടും 1,600 ഡോ​​​ള​​​റി​​​ൽ എ​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ടെ​​​ന്ന പ്ര​​​വ​​​ച​​​ന​​​ങ്ങ​​​ൾ വ​​​ന്നു​​​കൊ​​​ണ്ടി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ വ​​ർ​​ധ​​ന. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ​​​തി​​​രാ​​​യ ഇം​​​പീ​​​ച്ച്മെ​​​ന്‍റ്, ആ​​​ഗോ​​​ള സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പു​​​തി​​​യ ആ​​​ശ​​​ങ്ക​​​ക​​​ൾ, അ​​​ന്താ​​​രാ​​​ഷ്‌ട്ര നാ​​​ണ​​​യ​​നി​​​ധി​​​യു​​​ടെ വ​​​ള​​​ർ​​​ച്ചാ​​നി​​​ര​​​ക്ക്, ചൈ​​​ന ഉ​​​ൾ​​​പ്പെ​​​ടെയുള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ​​​ട​​​രു​​​ന്ന കൊ​​​റോ​​​ണ വൈ​​​റ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ സ്വ​​​ർ​​​ണ​​​വി​​​ല​​​യി​​​ൽ ചാ​​​ഞ്ചാ​​​ട്ട​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.