റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ റീ​ഫ​ണ്ട് തു​ക ന​ഷ്ട​മാ​യോ?
Saturday, January 25, 2020 11:29 PM IST
ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ നി​​ർ​​ദി​​ഷ്ട തീ​​യ​​തി​​ക്ക​​കം ഫ​​യ​​ൽ ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ പി​​ന്നീ​​ട് ഫ​​യ​​ൽ ചെ​​യ്യാ​​ൻ സാ​​ധി​​ക്കി​​ല്ല. റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ പ​​ല ബ​​ന​​ഫി​​റ്റു​​ക​​ളും ന​​ഷ്ട​​പ്പെ​​ടു​​ന്ന​​തി​​നോ​​ടൊ​​പ്പം ഇ​​ൻ​​കം ടാ​​ക്സ് റീ​​ഫ​​ണ്ടും ന​​ഷ്ട​​പ്പെ​​ടും.

എ​​ന്നാ​​ൽ ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം 119 വ​​കു​​പ്പ​​നു​​സ​​രി​​ച്ച് സി​​ബി​ഡി​ടി​​ക്ക് ഇ​​ൻ​​കം​​ടാ​​ക്സ് ക​​മ്മീ​​ഷ​​ണ​​ർ​​മാ​​രെ, റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തി​​നു​​ണ്ടാ​​യ കാ​​ല​​താ​​മ​​സം ക്ഷ​​മി​​ക്കു​​ന്ന​​തി​​ന്, അ​​ധി​​കാ​​ര​​പ്പെ​​ടു​​ത്താ​​ൻ സാ​​ധി​​ക്കും. 09-06-2015ൽ ​​ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഇ​​റ​​ക്കി​​യ സ​​ർ​​ക്കു​​ല​​റി​​ൽ നി​​ർ​​ദി​​ഷ്ട സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തി​​ലു​​ണ്ടാ​​യ കാ​​ല​​താ​​മ​​സം മാ​​പ്പാ​​ക്കി ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ ക​​മ്മീ​​ഷ​​ണ​​ർ​​മാ​​ർ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നും ത​​ക്ക​​താ​​യ കാ​​ര​​ണ​​ങ്ങ​​ൾ ഉ​​ണ്ടെ​​ങ്കി​​ൽ കാ​​ല​​താ​​മ​​സം മാ​​പ്പാ​​ക്കി ഉ​​ത്ത​​ര​​വി​​റ​​ക്കാ​​നും അ​​ധി​​കാ​​ര​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

അ​​പേ​​ക്ഷ​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്നവർ

10 ല​​ക്ഷം രൂ​​പ​​വ​​രെ​​യു​​ള്ള റി​​ട്ടേ​​ണു​​ക​​ളു​​ടെ കാ​​ല​​താ​​മ​​സം പ്രി​​ൻ​​സി​​പ്പ​​ൽ ക​​മ്മീ​​ഷ​​ണ​​ർ അ​​ല്ലെ​​ങ്കി​​ൽ ക​​മ്മീ​​ഷ​​ണ​​ർ ഓ​​ഫ് ഇ​​ൻ​​കം​​ടാ​​ക്സ് മു​​ന്പാ​​കെ ആ​​ണ് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്. എ​​ന്നാ​​ൽ 10 ല​​ക്ഷം രൂ​​പ​​യ്ക്കു മു​​ക​​ളി​​ൽ 50 ല​​ക്ഷം രൂ​​പ വ​​രെ​​യു​​ള്ള റി​​ട്ടേ​​ണു​​ക​​ൾ​​ക്കു​​ണ്ടാ​​യ കാ​​ല​​താ​​മ​​സം പ്രി​​ൻ​​സി​​പ്പ​​ൽ ചീ​​ഫ് ക​​മ്മീ​​ഷ​​ണ​​ർ അ​​ല്ലെ​​ങ്കി​​ൽ ചീ​​ഫ് ക​​മ്മീ​​ഷ​​ണ​​ർ ഓ​ഫ് ഇ​​ൻ​​കംടാ​​ക്സ് മു​​ന്പാ​​കെ​​യാ​​ണ് അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്. അ​​പേ​​ക്ഷ​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നും തി​​ര​​സ്കരി​​ക്കു​​ന്ന​​തി​​നും ഉ​​ള്ള അ​​ധി​​കാ​​രം അ​​ദ്ദേ​​ഹ​​ത്തി​​നു​​ണ്ട്. 50 ല​​ക്ഷം രൂ​​പ​യ്​​ക്ക് മു​​ക​​ളി​​ലു​​ള്ള എ​​ല്ലാ ക്ലെ​​യി​​മു​​ക​​ളും സി​ബി​ഡി​​ടി മു​​ന്പാ​​കെ ആ​​ണ് സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്.

അ​​പേ​​ക്ഷ​​ക​​ൾ ക​​മ്മീ​​ഷ​​ണ​​ർ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നുമു​​ന്പ് ആ​​ദാ​​യ​​നി​​കു​​തി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ അ​​തു പ​​രി​​ശോ​​ധി​​ച്ച് ജ​​നു​​വി​​ൻ​​നെ​​സ് ബോ​​ധ്യ​​പ്പെ​​ടേ​​ണ്ട​​തു​​ണ്ട്. റി​​ട്ടേ​​ണി​​ൽ സ​​മ​​ർ​​പ്പി​​ക്കാ​​ൻ പോ​​കു​​ന്ന വ​​രു​​മാ​​നം അ​​ല്ലെ​​ങ്കി​​ൽ ന​​ഷ്ടം ശ​​രി​​യാ​​ണോ എ​​ന്നും ജ​​നു​​വി​​ൻ ആ​​ണോ എ​​ന്നും ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​രി​​ശോ​​ധി​​ച്ച് ബോ​​ധ്യം വ​​ന്ന​​തി​​നു​ശേ​​ഷം മാ​​ത്ര​​മേ മേ​​ല​​ധി​​കാ​​രി​​ക്ക് അ​​പേ​​ക്ഷ ഫോ​​ർ​​വേ​​ർ​​ഡ് ചെ​​യ്യു​​ക​​യു​​ള്ളൂ.


സ​​മ​​യ​​പ​​രി​​ധി : അ​​സ​സ്മെ​​ന്‍റ് വ​​ർ​​ഷം അ​​വ​​സാ​​നി​​ച്ച് ആ​​റു വ​​ർ​​ഷ​​ത്തി​​ന​​കം റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യാ​​ൻ ഉ​​ണ്ടാ​​യ കാ​​ല​​താ​​മ​​സം മാ​​പ്പാ​​ക്കി​​ത്ത​​രാ​​ൻ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. ആ​റു വ​​ർ​​ഷം എ​​ന്ന​​ത് ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം 119(2) (ബി) ​​അ​​നു​​സ​​രി​​ച്ച് സ​​മ​​ർ​​പ്പി​​ക്കു​​ന്ന എ​​ല്ലാ അ​​പേ​​ക്ഷ​​ക​​ൾ​​ക്കും ബാ​​ധ​​ക​​മാ​​ണ്. ആ​റു വ​​ർ​​ഷ​​ത്തി​​ൽ കൂ​​ടു​​ത​​ലാ​​യ കാ​​ല​​താ​​മ​​സം ക്ഷ​​മി​​ക്കു​​ന്ന​​തി​​ന് ക​​മ്മീ​​ഷ​​ണ​​ർ​​ക്കോ ചീ​​ഫ് ക​​മ്മീ​​ഷ​​ണ​​ർ​​ക്കോ ബോ​​ർ​​ഡി​​നോ പോ​​ലും അ​​ധി​​കാ​​രമി​​ല്ല.

കാ​​ല​​താ​​മ​​സം മാ​​പ്പാ​​ക്കു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷ നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ പ​​ക്ക​​ൽ​നി​​ന്നും ല​​ഭി​​ച്ച് ആ​റു മാ​​സ​​ത്തി​​ന​​കം അ​​തി​​ന് അ​​ധി​​കാ​​ര​​പ്പെ​​ടു​​ത്തി​​യ​​വ​​ർ ഓ​​ർ​​ഡ​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രി​​ക്ക​​ണം. എ​​ന്നാ​​ൽ ഏ​​തെ​​ങ്കി​​ലും കാ​​ര​​ണ​​വ​​ശാ​​ൽ കോ​​ട​​തി​​യു​​ടെ ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​യാ​​ൽ പ്ര​​സ്തു​​ത കാ​​ലാ​​വ​​ധി കോ​​ട​​തി​​യി​​ലു​​ണ്ടാ​​യ കാ​​ല​​താ​​മ​​സം അ​​നു​​സ​​രി​​ച്ച് ദീ​​ർ​​ഘി​​പ്പി​​ച്ച് ന​​ൽ​​കു​​ന്ന​​താ​​ണ്. കൂ​​ടാ​​തെ, കാ​​ല​​താ​​മ​​സം ത​​ക്ക​​താ​​യ കാ​​ര​​ണ​​ങ്ങ​​ൾകൊ​​ണ്ട് ഉ​​ണ്ടാ​​യ​​താ​​യി​​രി​​ക്ക​​ണം.

റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യ​​ണം

കാ​​ല​​താ​​മ​​സം മാ​​പ്പാ​​ക്കി​​കൊ​​ണ്ടു​​ള്ള ഉ​​ത്ത​​ര​​വ് ല​​ഭി​​ച്ചു​​ക​​ഴി​​ഞ്ഞാ​​ൽ നി​​കു​​തി​​ദാ​​യ​​ക​​ൻ ഉ​​ത്ത​​ര​​വി​​ന്‍റെ ന​​ന്പ​​ർ സൂ​​ചി​​പ്പി​​ച്ചു​​കൊ​​ണ്ട് ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യ​​ണം. ഉ​​ത്ത​​ര​​വി​​ന്‍റെ ന​​ന്പ​​ർ ഉ​​ണ്ടെ​​ങ്കി​​ൽ റി​​ട്ടേ​​ണു​​ക​​ൾ സ്വീ​​ക​​രി​​ക്ക​​പ്പെ​​ടും. പ്ര​​സ്തു​​ത റി​​ട്ടേ​​ണു​​ക​​ൾ ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം 139(4) അ​​നു​​സ​​രി​​ച്ചാ​​ണ് ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​ത്.

ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം 119(2) ബി ​​അ​​നു​​സ​​രി​​ച്ച് റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തി​​നു​​ണ്ടാ​​യ കാ​​ല​​താ​​മ​​സം മാ​​പ്പാ​​ക്കി ഫ​​യ​​ൽ ചെ​​യ്യ​​പ്പെ​​ടു​​ന്ന റി​​ട്ടേ​​ണു​​ക​​ളി​​ൽ റീ​​ഫ​​ണ്ട് ഉ​​ണ്ടെ​​ങ്കി​​ൽ അ​​തി​​ന് താ​​മ​​സി​​ച്ച​​തി​​നു​​ള്ള പ​​ലി​​ശ ല​​ഭി​​ക്കു​​ക​​യി​​ല്ല.

അ​​തു​​പോ​​ലെ​ത​​ന്ന,െ പ്ര​​സ്തു​​ത റീ​​ഫ​​ണ്ട് തു​​ക മു​​ൻ​​കൂ​​ർ നി​​കു​​തി അ​​ട​​ച്ച​​തു​​മൂ​​ല​​മോ അ​​ല്ലെ​​ങ്കി​​ൽ സ്രോ​​ത​​സി​​ൽ നി​​കു​​തി പി​​ടി​​ച്ച​​തു​​മൂ​​ല​​മോ അ​​ല്ലെ​​ങ്കി​​ൽ സെ​​ൽ​​ഫ് അ​​സ​സ്മെ​​ന്‍റ് ടാ​​ക്സ് അ​​ധി​​ക​​മാ​​യി അ​​ട​​ച്ച​​തു​​മൂ​​ല​​മോ ഉ​​ണ്ടാ​​യ​​താ​​യി​​രി​​ക്ക​​ണം.

നികുതി സംബന്ധമായ സംശയനിവാരണത്തിനു ബന്ധപ്പെടുക: [email protected]

നികുതിലോകം/ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.