ഓഹരികൾക്ക് ഉയർച്ച
Thursday, January 23, 2020 11:30 PM IST
മും​ബൈ: ഏ​താ​നും ദി​വ​സ​മാ​യി താ​ഴോ​ട്ടു നീ​ങ്ങി​യി​രു​ന്ന ഓ​ഹ​രി സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ മു​ക​ളി​ലേ​ക്കു ക​യ​റി. സെ​ൻ​സെ​ക്സ് 271.02 പോ​യി​ന്‍റ് (0.66 ശ​ത​മാ​നം) ഉ​യ​ർ​ന്ന് 41,386.4-ൽ ​എ​ത്തി. നി​ഫ്റ്റി 73.45 പോ​യി​ന്‍റ് (0.61 ശ​ത​മാ​നം) ക​യ​റി 12,180.35-ൽ ​ക്ലോ​സ് ചെ​യ്തു.

ഏ​ഷ്യ​ൻ വി​പ​ണി​ക​ൾ ചൈ​ന​യി​ലെ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്നു കു​ത്ത​നെ താ​ണ​പ്പോ​ഴാ​ണ് ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളു​ടെ ക​യ​റ്റം. മി​ക​ച്ച റി​സ​ൽ​ട്ട് പു​റ​ത്തു​വി​ട്ട എ​ൽ ആ​ൻ​ഡ് ടി ​ഓ​ഹ​രി​ക്കു നേ​ട്ട​മു​ണ്ടാ​യി. കു​ടി​ശി​ക വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ത്ത​താ​യ സൂ​ച​ന ഭാ​ര​തി എ​യ​ർ​ടെ​ലി​നും വോ​ഡ​ഫോൺ ഐ​ഡി​യ​യ്ക്കും വി​ല ക​യ​റാ​ൻ സ​ഹാ​യി​ച്ചു. എ​സ്ബി​ഐ ഓ​ഹ​രി​ക്കു 2.26 ശ​ത​മാ​നം വി​ല കൂ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.