ടാ​റ്റ അ​ൾ​ട്രോ​സ് കേ​ര​ള വി​പ​ണി​യി​ൽ
Thursday, January 23, 2020 11:14 PM IST
കൊ​​​ച്ചി: ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സി​​​ന്‍റെ ആ​​​ദ്യ പ്രീ​​​മി​​​യം ഹാ​​​ച്ച് ബാ​​​ക്ക് മോ​​​ഡ​​​ലാ​​​യ അ​​​ൾ​​​ട്രോ​​​സ് കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ലെ​​​ത്തി. അ​​​ഞ്ചു പ്ര​​​ധാ​​​ന വേ​​​രി​​​യ​​​ന്‍റു​​​ക​​​ളാ​​​ണ് അ​​​ൾ​​​ട്രോ​​​സി​​​നു​​​ള്ള​​​ത്. രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള ടാ​​​റ്റ മോ​​​ട്ടോ​​​ഴ്​​​സ് ഡീ​​​ല​​​ർ​​​ഷി​​​പ്പു​​​കളിൽ​​​നി​​​ന്ന് അ​​​ൾ​​​ട്രോ​​​സ് സ്വ​​ന്ത​​മാ​​ക്കാം. പെ​​​ട്രോ​​​ൾ വേ​​​രി​​​യ​​​ന്‍റി​​​ന് 5.29 ല​​​ക്ഷം രൂ​​​പ​​​യും ഡീ​​​സ​​​ൽ വേ​​​രി​​​യ​​​ന്‍റി​​​ന് 6.99 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ് ആ​​​രം​​​ഭ വി​​​ല.

പു​​​തി​​​യ ആ​​​ൽ​​​ഫ ആ​​​ർ​​​കി​​​ടെ​​​ക്ച​​റി​​​ൽ വി​​​ക​​​സി​​​പ്പി​​​ച്ച ആ​​​ദ്യ​​​ത്തെ വാ​​​ഹ​​​ന​​​വും ഇം​​​പാ​​​ക്റ്റ് 2.0 ഡി​​​സൈ​​​ൻ ഭാ​​​ഷ​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വാ​​​ഹ​​​ന​​​വു​​​മാ​​​ണി​​ത്. 5 സ്റ്റാ​​​ർ ഗ്ലോ​​​ബ​​​ൽ എ​​​ൻ​​​സി​​​എ​​​പി റേ​​​റ്റിം​​ഗോ​​​ടു​​​കൂ​​​ടി അൾ​​​ട്രോ​​​സ് സു​​​ര​​​ക്ഷ​​​യി​​​ൽ ഗോ​​​ൾ​​​ഡ് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് സ​​​ജ്ജ​​​മാ​​​ക്കു​​​ന്നു. അ​​​ഡ്വാ​​​ൻ​​​സ്ഡ് ആ​​​ൽ​​​ഫ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ, എ​​​ബി​​​എ​​​സ്, ഇ​​​ബി​​​ഡി, സി​​​എ​​​സ്‌​​സി, ഡ്യൂ​​വ​​​ൽ എ​​​യ​​​ർ​​​ബാ​​​ഗു​​​ക​​​ൾ പോ​​​ലു​​​ള്ള മി​​​ക​​​ച്ച ഇ​​​ൻ-​​​ക്ലാ​​​സ് സു​​​ര​​​ക്ഷാ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളോ​​​ടെ​​​യാ​​​ണ് കാ​​​ർ വ​​​രു​​​ന്ന​​​ത്.


90 ഡി​​​ഗ്രി തു​​​റ​​​ക്കു​​​ന്ന വാ​​​തി​​​ലു​​​ക​​​ൾ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു വാ​​​ഹ​​​ന​​​ത്തി​​​ന് അ​​​ക​​​ത്തേ​​​ക്കും പു​​​റ​​​ത്തേ​​​ക്കും പോ​​​കാ​​​ൻ മ​​​തി​​​യാ​​​യ ഇ​​​ട​​​മു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു. മ​​​ൾ​​​ട്ടി ഡ്രൈ​​​വ് മോ​​​ഡു​​​ക​​​ൾ​​​ക്കൊ​​​പ്പം ക്രൂ​​​യി​​​സ് ക​​​ണ്‍​ട്രോ​​​ൾ സ​​​വി​​​ശേ​​​ഷ​​​ത ന​​​ഗ​​​ര​​​ത്തി​​​ലും ഹൈ​​​വേ​​​യി​​​ലും സു​​​ഖ​​​പ്ര​​​ദ​​​മാ​​​യ ഡ്രൈ​​​വിം​​​ഗ് ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു​​​വെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.