വി​ല്പ​ന വ​ള​ർ​ച്ച​യി​ൽ വ​ലി​യ ഇ​ടി​വ്
Wednesday, January 22, 2020 11:41 PM IST
മും​ബൈ: സോ​പ്പും ടൂ​ത്ത്പേ​സ്റ്റും ബി​സ്ക​റ്റും ഒ​ക്കെ അ​ട​ങ്ങി​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല്പ​ന വ​ള​ർ​ച്ച​യി​ൽ ഇ​ടി​വ്. എ​ഫ്എം​സി​ജി (ഫാ​സ്റ്റ് മൂ​വിം​ഗ് ക​ൺ​സ്യൂ​മ​ർ ഗു​ഡ്സ്) എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ഉ​ത്പ​ന്ന വി​ഭാ​ഗ​ത്തി​ന്‍റെ 2019 ലെ ​വി​ല്പ​ന 9.7 ശ​ത​മാ​ന​മേ വ​ള​ർ​ന്നു​ള്ളു. ത​ലേ​വ​ർ​ഷം 13.5 ശ​ത​മാ​നം വ​ള​ർ​ന്ന​താ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​രോ ത്രൈ​മാ​സ​ത്തി​ലും വി​ല്പ​ന​യു​ടെ വ​ള​ർ​ച്ച​ത്തോ​ത് താ​ണു വ​ന്നു. മാ​ർ​ച്ചി​ൽ 13.5 ശ​ത​മാ​ന​മാ​യി​രു​ന്ന​തു ജൂ​ണി​ൽ പ​ത്ത്, സെ​പ്റ്റം​ബ​റി​ൽ 7.3, ഡി​സം​ബ​റി​ൽ 6.6 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ താ​ണു.

വി​പ​ണി ഗ​വേ​ഷ​ക​രാ​യ നീ​ൽ​സ​ൻ ആ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. രാ​ജ്യ​ത്തെ എ​ഫ്എം​സി​ജി വി​പ​ണി നാ​ലു​ല​ക്ഷം കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വു​ള്ള​താ​ണ്.


2018 ലെ ​ഡി​സം​ബ​ർ ത്രൈ​മാ​സ​ത്തി​ൽ 15.7 ശ​ത​മാ​ന​മാ​യി​രു​ന്നു എ​ഫ്എം​സി​ജി വി​ല്പ​ന വ​ള​ർ​ച്ച. ഒ​രു വ​ർ​ഷം കൊ​ണ്ടു വ​ള​ർ​ച്ച​ത്തോ​തു പ​കു​തി​യി​ൽ താ​ഴെ​യാ​യി. രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക മു​ര​ടി​പ്പി​ന്‍റെ നേ​ർ സാ​ക്ഷ്യ​മാ​യി ഈ ​ക​ണ​ക്ക്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ത് എ​ഫ്എം​സി​ജി​യു​ടെ ഏ​റ്റ​വും മോ​ശം വ​ർ​ഷ​മാ​യി​രുന്നെ​ന്നും ഇ​ക്കൊ​ല്ലം വി​ല്പ​ന മെ​ച്ച​പ്പെ​ടു​മെ​ന്നും നീ​ൽ​സ​ൻ ക​രു​തു​ന്നു.

സോ​പ്പ്, ടൂ​ത്ത്പേ​സ്റ്റ്, ഷാം​പൂ, ഹ​യ​ർ ഓ​യി​ൽ, സ്കി​ൻ ക്രീം, ​ബി​സ്ക​റ്റ്, തേ​യി​ല, കാ​പ്പി, പാ​യ്ക്കു ചെ​യ്ത ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ട്ട​താ​ണ് എ​ഫ്എം​സി​ജി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.