ജിഎസ്ടി റിട്ടേൺ സമർപ്പിക്കാൻ മൂന്നു തീയതികൾ
Wednesday, January 22, 2020 11:31 PM IST
ന്യൂ​ഡ​ൽ​ഹി: ജി​എ​സ്ടി ആ​ർ 3ബി (​പ്ര​തി​മാ​സ റി​ട്ടേ​ൺ) സ​മ​ർ​പ്പി​ക്കാ​ൻ മൂ​ന്നു തീ​യ​തി​ക​ൾ അ​നു​വ​ദി​ച്ചു.

ത​ലേ​വ​ർ​ഷം അ​ഞ്ചു​കോ​ടി രൂ​പ​യി​ലേ​റെ ടേ​ണോ​വ​ർ ഉ​ള്ള​വ​ർ മാ​സ​ത്തി​ന്‍റെ 20-ാം തീ​യ​തി​ക്ക​കം റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്ക​ണം. ബാ​ക്കി​യു​ള്ള നി​കു​തി​ദാ​യ​ക​രി​ൽ കേ​ര​ള​മ​ട​ക്കം 15 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ മാ​സ​ത്തി​ന്‍റെ 22-ാം തീ​യ​തി​ക്ക​കം സ​മ​ർ​പ്പി​ക്ക​ണം.


ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ഇ​തേ തീ​യ​തി​യാ​ണ്.
ശേ​ഷി​ക്കു​ന്ന​വ​ർ​ക്ക് 24-ാം തീ​യ​തി സ​മ​ർ​പ്പി​ക്കാം.

എ​ല്ലാ നി​കു​തി​ദാ​യ​ക​രും ഒ​രേ​ദി​വ​സം റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന ത​ട​സ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഈ ​ക്ര​മീ​ക​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.