1% = 2 x 99%; ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ കൈ​യി​ൽ ഉ​ള്ള​ത് ബാ​ക്കി​യു​ള്ള​വ​രു​ടേ​തി​ന്‍റെ ഇ​ര​ട്ടി​ സ​ന്പ​ത്ത്
1% = 2 x 99%; ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ  കൈ​യി​ൽ ഉ​ള്ള​ത്  ബാ​ക്കി​യു​ള്ള​വ​രു​ടേ​തി​ന്‍റെ  ഇ​ര​ട്ടി​ സ​ന്പ​ത്ത്
Tuesday, January 21, 2020 12:03 AM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്പ​ന്ന​രാ​യ ഒ​രു ശ​ത​മാ​നം പേ​രു​ടെ സ​ന്പ​ത്ത് ബാ​ക്കി 99 ശ​ത​മാ​ന​ത്തി​നും കൂ​ടി ഉ​ള്ള​തി​ന്‍റെ ഇ​ര​ട്ടി​യി​ലേ​റെ.

ഏ​റ്റ​വും സ​ന്പ​ന്ന​രാ​യ 2153 പേ​രു​ടെ സ​ന്പ​ത്ത് ഭൂ​മി​യി​ലെ ജ​ന​സം​ഖ്യ​യു​ടെ 60 ശ​ത​മാ​നം വ​രു​ന്ന 460 കോ​ടി ആ​ൾ​ക്കാ​രു​ടെ മൊ​ത്തം സ​ന്പ​ത്തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​ന്പ​ന്ന​രാ​യ ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ സ​ന്പ​ത്ത് രാ​ജ്യ​ത്തെ താ​ഴെ​ത്ത​ട്ടി​ലു​ള്ള 95.3 കോ​ടി ജ​ന​ങ്ങ​ളു​ടെ മൊ​ത്തം സ​ന്പ​ത്തി​ന്‍റെ നാ​ലി​ര​ട്ടി​യി​ലേ​റെ​യു​ണ്ട്. ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ 70 ശ​ത​മാ​ന​മാ​ണ് 95.3 കോ​ടി.

നൂ​റു​കോ​ടി ഡോ​ള​റി​ലേ​റെ (7100 കോ​ടി രൂ​പ) സ​ന്പ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ മൊ​ത്തം സ​ന്പ​ത്ത് ഇ​ന്ത്യ​യു​ടെ വാ​ർ​ഷി​ക ബ​ജ​റ്റി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വ​രും.

ഓ​ക്സ്ഫാം എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ ക​രു​ത​ലി​ന്‍റെ സ​മ​യം (ടൈം ​ടു കെ​യ​ർ) എ​ന്ന റി​പ്പോ​ർ​ട്ടി​ലെ ചി​ല താ​ര​ത​മ്യ​ങ്ങ​ളാ​ണി​വ. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ അ​തി​സ​ന്പ​ന്ന​രും വ്യ​വ​സാ​യി​ക​ളും രാ​‌ഷ‌്ട്ര​നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന ലോ​ക സാ​ന്പ​ത്തി​ക ഉ​ച്ച​കോ​ടി തു​ട​ങ്ങു​ന്ന​തു പ​രി​ഗ​ണി​ച്ചാ​ണു റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി​യ​ത്. ഉ​ച്ച​കോ​ടി​യു​ടെ 50-ാം വ​ർ​ഷ​മാ​ണി​ത്.


സാ​ന്പ​ത്തി​ക അ​സ​മ​ത്വ​വും സ്ത്രീ​വി​വേ​ച​ന​വും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഓ​ക്സ്ഫാം റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

സ്ത്രീ​ക​ളു​ടെ അ​ധ്വാ​നം

ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളും കൂ​ടി ഓ​രോ ദി​വ​സ​വും 326 കോ​ടി മ​ണി​ക്കൂ​ർ പ്ര​തി​ഫ​ല​മി​ല്ലാ​ത്ത ജോ​ലി ചെ​യ്യു​ന്നു. പാ​ച​കം, വീ​ടു​വൃ​ത്തി​യാ​ക്ക​ൽ, മ​റ്റു​ള്ള​വ​രു​ടെ പ​രി​ച​ര​ണം, കാ​ലി​വ​ള​ർ​ത്ത​ൽ തു​ട​ങ്ങി സ്ത്രീ​ക​ളു​ടെ ജോ​ലി​ക​ൾ​ക്ക് പ്ര​തി​ഫ​ലം ന​ല്കാ​റി​ല്ല. 19 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ഇ​ന്ത്യ​യു​ടെ മൊ​ത്ത വ​രു​മാ​ന (ജി​ഡി​പി)​ത്തി​നു സ്ത്രീ​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും പ്ര​തി​ഫ​ല​മി​ല്ലാ​ത്ത അ​ധ്വാ​ന​ത്തി​ന്‍റെ സം​ഭാ​വ​ന.

ആ​ഗോ​ള​ത​ല​ത്തി​ൽ സ്ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളും പ്ര​തി​ദി​നം 1250 കോ​ടി ഡോ​ള​റി​ന്‍റെ പ്ര​തി​ഫ​ല​മി​ല്ലാ​ത്ത അ​ധ്വാ​നം ന​ട​ത്തു​ന്നു​ണ്ട്. അ​തി​ന്‍റെ മൂ​ല്യം വ​ർ​ഷം 10.8 ല​ക്ഷം കോ​ടി ഡോ​ള​ർ (766.8 ല​ക്ഷം കോ​ടി രൂ​പ) വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.