വാട്ട്സ്ആപ്‌ പണിമുടക്കി; മീഡിയ ഫയലുകൾ അയയ്ക്കാൻ തടസം നേരിട്ടു
വാട്ട്സ്ആപ്‌ പണിമുടക്കി; മീഡിയ  ഫയലുകൾ അയയ്ക്കാൻ തടസം നേരിട്ടു
Sunday, January 19, 2020 11:15 PM IST
ക​ലി​ഫോ​ർ​ണി​യ: ഓ​ണ്‍ലൈ​ൻ മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്ട്സ്ആ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്നു ഭാ​ഗി​ക​മാ​യി നി​ല​ച്ചു. ചി​ത്ര​ങ്ങ​ളും ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളും അ​ട​ക്കം മീ​ഡി​യ ഫ​യ​ലു​ക​ൾ അ​യ​യ്ക്കാ​നാ​ണ് ത​ട​സം നേ​രി​ട്ട​ത്. ടെ​ക്സ്റ്റ് മെ​സേ​ജ് അ​യ​യ്ക്കു​ന്ന​തി​ൽ ത​ട​സ​മു​ണ്ടാ​യി​ല്ല.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് ത​ക​രാ​റു​ള്ള​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. ഇ​ന്ത്യ​യി​ൽ കൂ​ടാ​തെ പ​ശ്ചി​മേ​ഷ്യ​യി​ലും യൂ​റോ​പ്പി​ലും ത​ട​സ​മു​ണ്ടാ​യി. ആ​റോ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടു. അ​തേ​സ​മ​യം, വാ​ട്ട്സ്ആ​പ്പി​നു നേ​രി​ട്ട ത​ട​സ​ത്തെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.