റിലയൻസിനു ലാഭം കൂടി
റിലയൻസിനു  ലാഭം കൂടി
Friday, January 17, 2020 11:56 PM IST
മും​ബൈ: മൊ​ത്തം വ​രു​മാ​ന​ത്തി​ൽ അ​ല്പം കു​റ​വു​ണ്ടാ​യെ​ങ്കി​ലും അ​റ്റാ​ദാ​യം വ​ർ​ധി​പ്പി​ച്ച് റി​ല​യ​ൻ​സ്. ക​ന്പ​നി​യു​ടെ റീ​ട്ടെ​യി​ൽ, ടെ​ലി​കോം ബി​സി​ന​സു​ക​ൾ സു​സ്ഥി​ര​ലാ​ഭ​മു​ണ്ടാ​ക്കു​ന്ന നി​ല​യി​ലാ​യി.

ഡി​സം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ക​ന്പ​നി​യു​ടെ വ​രു​മാ​നം 1.4 ശ​ത​മാ​നം കു​റ​ഞ്ഞ് 1,68,858 കോ​ടി രൂ​പ​യാ​യി. അ​റ്റാ​ദാ​യം 10,251 കോ​ടി രൂ​പ​യി​ൽ​നി​ന്നു 13.5 ശ​ത​മാ​നം കൂ​ടി 11,640 കോ​ടി രൂ​പ​യാ​യി.

ടെ​ലി​കോം, റീ​ട്ടെ​യി​ൽ ബി​സി​ന​സു​ക​ളി​ൽ​നി​ന്നു​ള്ള ലാ​ഭം മൊ​ത്തം ലാ​ഭ​ത്തി​ന്‍റെ നാ​ലി​ലൊ​ന്നി​ൽ​നി​ന്നു മൂ​ന്നി​ലൊ​ന്നി​ലേ​ക്ക് ഉ​യ​ർ​ന്നു. റീ​ട്ടെ​യി​ലി​ലെ ലാ​ഭം 58 ശ​ത​മാ​നം വ​ർ​ധി​ച്ച് 2389 കോ​ടി രൂ​പ​യാ​യി.


റി​ല​യ​ൻ​സ് ജി​യോ​യു​ടെ ലാ​ഭം 63 ശ​ത​മാ​നം കൂ​ടി 1350 കോ​ടി രൂ​പ​യി​ലെ​ത്തി.ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല താ​ണു​നി​ന്ന​തു​മൂ​ല​മാ​ണു റി​ല​യ​ൻ​സി​ന്‍റെ മൊ​ത്ത വ​രു​മാ​ന​ത്തി​ൽ ചെ​റി​യ കു​റ​വു​ണ്ടാ​യ​ത്.റി​ല​യ​ൻ​സ് ജി​യോ 37 കോ​ടി വ​രി​ക്കാ​രു​മാ​യി വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​രു​മാ​ന​ത്തി​ലും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യെ​ന്നു ക​ന്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.