ജീബീ എഡ്യുക്കേഷന്റെ വിദേശപഠന സെമിനാർ
Thursday, January 16, 2020 11:21 PM IST
കോട്ടയം: മുൻനിര വിദേശ കൺസൾട്ടന്റായ ജീബീ എഡ്യുക്കേഷൻ സംഘടിപ്പിക്കുന്ന വിദേശ പഠന സെമിനാർ 18-ന് കൊച്ചി താജ് ഗേറ്റ് വേയിലും, 19-ന് തൃശൂർ കാസിനോ ഹോട്ടലിലും നടക്കും. പ്ലസ് ടു, ഡിഗ്രി, പിജി വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് 70 രാജ്യങ്ങളിലെ പ്രമുഖ കോളജ് യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ടു സംസാരിച്ച് അഡ്മിഷൻ നേടാനുള്ള അവസരമുണ്ട്.
ഐടി, ബിസിനസ്, മാനേജ്മെന്റ്, എൻജിനിയറിംഗ്, നഴ്സിംഗ്, ഫുഡ്സയൻസ്, സോഷ്യൽ വർക്ക്, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഏവിയേഷൻ, ജേർണലിസം, ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷൻ തുടങ്ങി വിദേശത്തും സ്വദേശത്തും ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ സെമിനാറിൽ അവതരിപ്പിക്കും. വിദേശത്തെ പ്രമുഖ 550 യൂണിവേഴ്സിറ്റി, കോളജുകളുടെ അംഗീകൃത പ്രതിനിധിയാണ് ജീബീ എഡ്യുക്കേഷനെന്ന് അധികൃതർ പറഞ്ഞു. 2020 വർഷത്തെ അഡ്മിഷനുള്ള അപേക്ഷ സമർപ്പിക്കാനും അവസരമുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ 10-ാംക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റിന്റെ കോപ്പി കരുതണം. ഫോൺ: 7592033333.