ഇ -വൗക്ക് വൈ​ദ്യു​തി വാ​ഹ​ന​വു​മാ​യി എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
ഇ -വൗക്ക് വൈ​ദ്യു​തി വാ​ഹ​ന​വു​മാ​യി എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, January 14, 2020 11:29 PM IST
കോ​ട്ട​യം:​ വൈ​​ദ്യു​​തി വാ​​ഹ​​നം രൂ​​പ​​ക​​ൽ​​പ്പ​​ന ചെ​​യ്ത് പു​​റ​​ത്തി​​റ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ് കോ​​ട്ട​​യം പാ​​ത്താ​​മു​​ട്ടം സെ​​ന്‍റ് ഗി​​റ്റ്സ് എ​​ൻ​​ജി​​നിയ​​റിം​​ഗ് കോ​​ളേ​​ജി​​ലെ ഇ​​ല​​ക്‌ട്രി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗ​​ത്തി​​ലെ വി​​ദ്യാ​​ർ​​ഥി​ക​​ളും അ​​ധ്യാ​​പ​​ക​​രും. ’E-WOUK (ഇ- ​​വൗ​​ക്ക്) എ​​ന്ന് പേ​​രി​​ട്ടി​​രി​​ക്കു​​ന്ന ഈ ​​വാ​​ഹ​​നം കോ​​ള​​ജ് കാ​​ന്പ​​സി​​ൽ സെ​​ന്‍റ് ഗി​​റ്റ്സി​​ന്‍റെ ചെ​​യ​​ർ​​മാ​​ൻ പു​​ന്നൂ​​സ് ജോ​​ർ​​ജും ഡ​​യ​​റ​​ക്ട​​ർ തോ​​മ​​സ് ടി. ​​ജോ​​ണും പു​​റ​​ത്തി​​റ​​ക്കി.

ഇ​​ല​​ക്‌​ട്രി​ക്ക​​ൽ ആ​​ന്‍ഡ് ഇ​​ല​ക്‌​ട്രോ​ണി​​ക്സ് എ​​ൻ​​ജി​​നിയ​​റിം​​ഗ് വി​​ഭാ​​ഗ​​ത്തി​​ലെ അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ​​മാ​​രാ​​യ പോ​​ളി തോ​​മ​​സി​​ന്‍റെ​​യും എ​​ൻ. ശ്രീ​​ലാ​​ലി​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ടീം ​​ക്യാ​​പ്റ്റ​​ൻ റോ​​ജ​​ൻ അ​​ല​​ക്സ് മാ​​ത്യു​​വും സം​​ഘ​​വും വാ​​ഹ​​നം നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പൂ​​ർ​​ണ​മാ​​യും വൈ​​ദ്യു​​തി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഈ ​​വാ​​ഹ​​നം, കേ​​ര​​ള​​ത്തി​​ലെ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജു​​ക​​ളി​​ൽ ഏ​​റ്റ​​വും ആ​​ദ്യം പു​​റ​​ത്തി​​റ​​ങ്ങു​​ന്ന ഒ​​ന്നാ​​ണ് എ​​ന്ന സ​​വി​​ശേ​​ഷ​​ത​​കൂ​​ടി​​യു​​ണ്ട്. ഒ​​രു ഫു​​ൾ ചാ​​ർ​​ജി​​ന് ര​​ണ്ടു മ​​ണി​​ക്കൂ​​ർ എ​​ടു​​ക്കു​​ന്ന വ​​ണ്ടി​യി​ൽ 48 വി 110 ​​എച്ച് ലി​​ഥി​​യം - അ​​യ​​ണ്‍ ബാ​​റ്റ​​റി​​യാ​​ണ് ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഒ​​റ്റ ഫു​​ൾ ചാ​​ർ​​ജി​​ൽ 100 കി​ലോ​​മീ​​റ്റ​​റി​​ൽ കൂ​​ടു​​ത​​ൽ സ​​ഞ്ച​​രി​​ക്കാ​​ൻ ക​​ഴി​​യും. മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ മ​​ഹീ​​ന്ദ്ര​​യു​​ടെ റേ​​സിം​​ഗ് ട്രാ​​ക്കി​​ൽ ന​​ട​​ക്കു​​ന്ന രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ യോ​​ഗ്യ​​ത നേ​​ടി​​യി​​രി​​ക്കു​​ക​​യാ​​ണ് ഈ ​​വാ​​ഹ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.