ഡ്രോ​ണി​ൽ നോ​ട്ട​മി​ട്ട് റി​ല​യ​ൻ​സ്
Saturday, December 14, 2019 11:51 PM IST
മും​​​​​ബൈ: ഡ്രോ​​​​​ണ്‍ നി​​​​​ർ​​​​​മാ​​​​​ണ സ്റ്റാ​​​​​ർ​​​​​ട്ട​​​​​പ്പി​​​​​ൽ നി​​​​​ക്ഷേ​​​​​പ​​​​​മി​​​​​റ​​​​​ക്കി രാ​​​​​ജ്യ​​​​​ത്തെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സ്വ​​​​​കാ​​​​​ര്യ ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ റി​​​​​ല​​​​​യ​​​​​ൻ​​​​​സ് ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രീ​​​​​സ്. ബം​​​​​ഗ​​​​​ളൂ​​​​​രു ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന അ​​​​​സ്റ്റീ​​​​​രി​​​​​യ എ​​​​​യ്റോ സ്പേ​​​​​സി​​​​​ലാ​​​​​ണ് ക​​​​​ന്പ​​​​​നി 23 കോ​​​​​ടി​​​​​യു​​​​​ടെ നി​​​​​ക്ഷേ​​​​​പം ന​​​​​ട​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഇ​​​​​തോ​​​​​ടെ അ​​​​​സ്റ്റീ​​​​​രി​​​​​യ​​​​​യു​​​​​ടെ 52 ശ​​​​​ത​​​​​മാ​​​​​നം ഓ​​​​​ഹ​​​​​രി​​​​​ക​​​​​ൾ റി​​​​​ല​​​​​യ​​​​​ൻ​​​​​സി​​​​​ന്‍റെ കൈ​​​​​വ​​​​​ശ​​​​​മാ​​​​​യി. അ​​​​​സ്റ്റീ​​​​​രി​​​​​യ​​​​​യു​​​​​ടെ എ 200 ​​​​​ഡ്രോ​​​​​ണി​​​​​ന് അ​​​​​ടു​​​​​ത്തി​​​​​ടെ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റ് ഓ​​​​​ഫ് സി​​​​​വി​​​​​ൽ ഏ​​​​​വി​​​​​യേ​​​​​ഷ​​​​​ൻ താ​​​​​ത്കാ​​​​​ലി​​​​​ക പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നാ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു. സെ​​​​​ൽ ട​​​​​വ​​​​​റു​​​​​ക​​​​​ളു​​​​​ടെ നീ​​​​​രീ​​​​​ക്ഷ​​​​​ണം, നി​​​​​ർ​​​​​മാ​​​​​ണ പ്ലാ​​​​​ന്‍റു​​​​​ക​​​​​ളി​​​​​ലെ നി​​​​​രീ​​​​​ക്ഷ​​​​​ണം, ഭാ​​​​​രം​​​​​കു​​​​​റ​​​​​ഞ്ഞ വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ വി​​​​​ത​​​​​ര​​​​​ണം തു​​​​​ട​​​​​ങ്ങി​​​​​യ ജോ​​​​​ലി​​​​​ക​​​​​ൾ ചെ​​​​​യ്യാ​​​​​ൻ ര​​ണ്ടു കി​​​​​ലോ​​​​​ഗ്രാ​​​​​മി​​​​​ൽ താ​​​​​ഴെ ഭാ​​​​​ര​​​​​മു​​​​​ള്ള എ200 ​​​​​ഡ്രോ​​​​​ണി​​​​​നെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​നാ​​​​​കും. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യം മു​​​​​ന്നി​​​​​ൽ​​​​​ക്ക​​​​​ണ്ടാ​​​​​ണ് റി​​​​​ല​​​​​യ​​​​​ൻ​​​​​സി​​​​​ന്‍റെ നീ​​​​​ക്കം.


2021 ഡി​​​​​സം​​​​​ബ​​​​​റി​​​​​നു​​​​​ള്ളി​​​​​ൽ അ​​​​​സ്റ്റീ​​​​​രി​​​​​യ, ചി​​​​​ല നി​​​​​ർ​​​​​ണാ​​​​​യ​​​​​ക നേ​​​​​ട്ട​​​​​ങ്ങ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യാ​​​​​ൽ സ്റ്റാ​​​​​ർ​​​​​ട്ട​​​​​പ്പി​​​​​ൽ 125 കോ​​​​​ടി​​​​​യു​​​​​ടെ നി​​​​​ക്ഷേ​​​​​പം കൂ​​​​​ടി ന​​​​​ട​​​​​ത്തു​​​​​മെ​​ന്നു റി​​​​​ല​​​​​യ​​​​​ൻ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. ഈ ​​​​​നി​​​​​ക്ഷേ​​​​​പ പ​​​​​ദ്ധ​​​​​തി യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​യാ​​​​​ൽ അ​​​​​സ്റ്റീ​​​​​രി​​​​​യ​​​​​യു​​​​​ടെ 87 ശ​​​​​ത​​​​​മാ​​​​​നം ഓ​​​​​ഹ​​​​​രി​​​​​ക​​​​​ൾ റി​​​​​ല​​​​​യ​​​​​ൻ​​​​​സ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കും. ടാ​​​​​റ്റ, മ​​​​​ഹീ​​​​​ന്ദ്ര, തു​​​​​ട​​​​​ങ്ങി​​​​​യ വ​​​​​ന്പ​​​​​ന്മാ​​​​​രും നേ​​​​​ര​​​​​ത്തെ ഡ്രോ​​​​​ണ്‍ സ്റ്റാ​​​​​ർ​​​​​ട്ട​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ നി​​​​​ക്ഷേ​​​​​പം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.