വ്യാ​ജ​ വെ​ളി​ച്ചെ​ണ്ണ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക്
Saturday, December 14, 2019 12:16 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന മ​​​റി​​​ക​​​ട​​​ക്കാ​​​ൻ വ്യാ​​​ജ​​​ന്‍​മാ​​​ർ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ല്‍ സ​​​ജീ​​​വ​​​മാ​​​കു​​​ന്നു. ന​​​ഗ​​​ര​​​പ​​​രി​​​ധി​​​യി​​​ല്‍ ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള വെ​​​ളി​​​ച്ചെ​​​ണ്ണ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന സം​​​ഘം ഗ്രാ​​​മ​​​മേ​​​ഖ​​​ല​​​ക​​​ളി​​ലാ​​ണ് വ്യാ​​​ജ വെ​​​ളി​​​ച്ചെ​​​ണ്ണ കൂ​​​ടു​​​ത​​​ലാ​​​യും വി​​​ല്ക്കു​​​ന്ന​​​ത്. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ചു​ കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൽ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ​​​വി​​​ഭാ​​​ഗം ആ​​​റു ബ്രാ​​​ന്‍​ഡു​​​ക​​​ള്‍ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് നി​​​ര്‍​മാ​​​ണ​​​ക​​​മ്പ​​​നി​​​ക്കും വി​​​ത​​​ര​​​ണ​​​ക്കാ​​​ര്‍​ക്കു​​​മെ​​​തി​​​രേ കേ​​​സ് ഫ​​​യ​​​ല്‍ചെ​​​യ്തി​​​ട്ടു​​​ണ്ട്.


കോ​​​ഴി​​​ക്കോ​​​ട് വേ​​​ങ്ങേ​​​രി​​​യി​​​ലെ വീ​​​ട് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് വി​​​ല്‍​പ​​​ന​​​യ്ക്കാ​​​യി സം​​​ഭ​​​രി​​​ച്ച കേ​​​ര ക്രി​​​സ്റ്റ​​​ല്‍, മെ​​​മ്മ​​​റീ​​​സ് 94, എ​​​വ​​​ര്‍​ഗ്രീ​​​ന്‍, കെ​​​പി​​​എ​​​സ് ഗോ​​​ള്‍​ഡ്, കോ​​​കോ​​​സ്, കേ​​​രാ​​​റാ​​​ണി എ​​​ന്നീ ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ലാ​​​ണ് മാ​​​യം ക​​​ല​​​ര്‍​ന്ന​​​താ​​​യി ക​​ണ്ടെ​​ത്തി​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 20 നാ​​​ണ് ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ഓ​​​ഫീ​​​സ​​​ര്‍​മാ​​​രാ​​​യ വി​​​ഷ്ണു ഷാ​​​ജി, ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ 1000 ലി​​​റ്റ​​​ര്‍ വെ​​​ളി​​​ച്ചെ​​​ണ്ണ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍ നി​​​ന്നാ​​​ണ് ഈ ​​​വെ​​​ളി​​​ച്ചെ​​​ണ്ണ എ​​​ത്തി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.