അ​രാം​കോ​യ്ക്ക് 2 ല​ക്ഷം കോ​ടി ഡോ​ള​ർ മൂ​ല്യം
അ​രാം​കോ​യ്ക്ക് 2 ല​ക്ഷം കോ​ടി ഡോ​ള​ർ മൂ​ല്യം
Friday, December 13, 2019 12:01 AM IST
റി​യാ​ദ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള ക​ന്പ​നി എ​ന്ന സ്ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു​കൊ​ണ്ടു സൗ​ദി അ​രാം​കോ. സൗ​ദി അ​റേ​ബ്യ​യി​ലെ പെ​ട്രോ​ളി​യം കു​ത്ത​ക​യാ​യ ക​ന്പ​നി​യു​ടെ വി​പ​ണി​മൂ​ല്യം ര​ണ്ടു​ല​ക്ഷം കോ​ടി ഡോ​ള​ർ (141.66 ല​ക്ഷം കോ​ടി രൂ​പ; ഇ​ന്ത്യ​യു​ടെ ഇ​ക്കൊ​ല്ല​ത്തെ കേ​ന്ദ്ര​ബ​ജ​റ്റി​ലെ ആ​കെ ചെ​ല​വി​ന്‍റെ അ​ഞ്ചി​ര​ട്ടി) ക​ട​ന്നു.

ര​ണ്ടു ല​ക്ഷം കോ​ടി ഡോ​ള​ർ മൂ​ല്യം ക​ണ​ക്കാ​ക്കി ഓ​ഹ​രി വി​ല്പ​ന ന​ട​ത്തു​മെ​ന്നു സൗ​ദി അ​റേ​ബ്യ​യി​ലെ കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൽ സ​ൽ​മാ​ൻ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ അ​ത്ര​യും വി​ല പ​റ്റി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഓ​ഹ​രി ബ്രോ​ക്ക​ർ​മാ​രും നി​ക്ഷേ​പ ബാ​ങ്കർമാ​രും എ​ടു​ത്ത​ത്. 1.7 ല​ക്ഷം കോ​ടി ഡോ​ള​ർ മൂ​ല്യം ക​ണ​ക്കാ​ക്കി​യാ​ണ് ഒ​ടു​വി​ൽ ഓ​ഹ​രി വി​റ്റ​ത്. ഒ​ന്ന​ര ശ​ത​മാ​നം ഓ​ഹ​രി വി​റ്റ് ക​ന്പ​നി 2560 കോ​ടി ഡോ​ള​ർ സ​ന്പാ​ദി​ച്ചു.


ബു​ധ​നാ​ഴ്ച ഈ ​ഓ​ഹ​രി​ക​ൾ ലി​സ്റ്റ് ചെ​യ്ത​പ്പോ​ൾ 10 ശ​ത​മാ​നം ഉ​യ​ർ​ച്ച​യോ​ടെ 1.88 ല​ക്ഷം കോ​ടി ഡോ​ള​റി​ലെ​ത്തി. ഇ​ന്ന​ലെ ര​ണ്ടാം ദി​വ​സ​മാ​യ​പ്പോ​ൾ മൂ​ല്യം ര​ണ്ടു ല​ക്ഷം കോ​ടി ഡോ​ള​റി​ലേ​ക്കു​യ​ർ​ന്നു.ഈ ​വി​ല നി​ല​നി​ന്നാ​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം അ​രാം​കോ​യു​ടെ ര​ണ്ടോ മൂ​ന്നോ ശ​ത​മാ​നം ഓ​ഹ​രി​കൂ​ടി വി​ൽ​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​ക്കു പ്ലാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.