സന്പാദ്യപദ്ധതികളുടെ പലിശ കുറയ്ക്കണമെന്നു റിസർവ് ബാങ്ക്
സന്പാദ്യപദ്ധതികളുടെ  പലിശ കുറയ്ക്കണമെന്നു  റിസർവ് ബാങ്ക്
Wednesday, December 11, 2019 12:02 AM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ സ​ന്പാ​ദ്യ പ​ദ്ധ​തി​യി​ലെ​യും മ​റ്റു സ​ർ​ക്കാ​ർ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളി​ലെ​യും പ​ലി​ശ​നി​ര​ക്കു കു​റ​യ്ക്ക​ണ​മെ​ന്നു റി​സ​ർ​വ് ബാ​ങ്ക്. ഈ ​നി​ര​ക്ക് കു​റ​യ്ക്കാ​ത്ത​തു മൂ​ല​മാ​ണു ബാ​ങ്കു​ക​ൾ പ​ലി​ശ​നി​ര​ക്ക് കു​റ​യ്ക്കാ​ത്ത​തെ​ന്നു റി​സ​ർ​വ് ബാ​ങ്ക് പ​റ​യു​ന്നു.

റി​സ​ർ​വ് ബാ​ങ്ക് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ അ​ഞ്ചു ത​വ​ണ​യാ​യി അ​ടി​സ്ഥാ​ന പ​ലി​ശ (റീ​പോ) നി​ര​ക്ക് 1.35 ശ​ത​മാ​നം കു​റ​ച്ചു. ഇ​തേ​സ​മ​യം, ബാ​ങ്കു​ക​ൾ പ​ലി​ശ​യി​ൽ വ​രു​ത്തി​യ കു​റ​വ് അ​ര​ ശ​ത​മാ​നം മാ​ത്ര​മാ​ണ്. ബാ​ങ്കു​ക​ൾ വാ​യ്പാപ​ലി​ശ കു​റ​യ്ക്ക​ണ​മെ​ങ്കി​ൽ നി​ക്ഷേ​പപ​ലി​ശ കു​റ​യ​ണം.


നി​ക്ഷേ​പ പ​ലി​ശ അ​ധി​കം താ​ഴ്ത്തി​യാ​ൽ സ​ന്പാ​ദ്യ പ​ദ്ധ​തി​ക​ളി​ലേ​ക്കു നി​ക്ഷേ​പ​ക​ർ പോ​കുമെന്നു ബാ​ങ്കു​ക​ൾ ഭ​യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​ക്കു ശേ​ഷം നി​ക്ഷേ​പ പ​ദ്ധ​തി​ക​ളു​ടെ പ​ലി​ശ 0.1 ശ​ത​മാ​ന​മേ കു​റ​ച്ചി​ട്ടു​ള്ളൂ.

അ​തി​നാ​ൽ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളു​ടെ പ​ലി​ശ​നി​ര​ക്ക് താ​ഴ്ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു റി​സ​ർ​വ് ബാ​ങ്ക് ആ​വ​ശ്യ​പ്പെ​ടു​ന്നു. ധ​ന​മ​ന്ത്രാ​ല​യ​മാ​ണു നി​ക്ഷേ​പ പ​ദ്ധ​തി​ക​ളു​ടെ പ​ലി​ശ നി​ശ്ച​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.