തൊഴിലില്ലായ്മ രൂക്ഷമെന്നു തുറന്നുസമ്മതിച്ച് കേന്ദ്രം
തൊഴിലില്ലായ്മ രൂക്ഷമെന്നു തുറന്നുസമ്മതിച്ച് കേന്ദ്രം
Monday, December 9, 2019 11:32 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ അ​തി​രൂ​ക്ഷ​മാ​യി​ട്ടു​ണ്ടെ​ന്നു തു​റ​ന്നുസ​മ്മ​തി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. ടി.​എ​ൻ പ്ര​താ​പ​ൻ എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി സ​ന്തോ​ഷ് ഗാം​ഗ്വ​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

2013-2014 കാ​ല​ത്ത് 2.9 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഇ​ത് 4.9 ശ​ത​മാ​ന​വും ന​ഗ​രമേ​ഖ​ല​യി​ൽ 3.4 ശ​ത​മാ​നവു​മാ​യി​രു​ന്നു. 2015- 2016 കാ​ല​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 3.4 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ 4.4 ശ​ത​മാ​നവും ന​ഗ​ര മേ​ഖ​ല​യി​ൽ 3.7 ശ​ത​മാ​ന​വും ആ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 6.1 ശ​ത​മാ​നം ആ​യി കു​ത്ത​നെ ഉ​യ​ർ​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ 5.3ശ​ത​മാ​ന​വും ന​ഗ​ര മേ​ഖ​ല​യി​ൽ 7.8 ശ​ത​മാ​ന​വും ആ​യി ഇ​ത് ഉ​യ​ർ​ന്നു എ​ന്ന് മ​ന്ത്രി ന​ൽ​കി​യ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.


രാ​ജ്യ​ത്തെ തൊ​ഴി​ൽ സ​ന്പ​ത്ത് ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. 2013-2014 കാ​ല​ത്ത് ന​ഗ​ര മേ​ഖ​ല​യി​ൽ 55.6ശ​ത​മാ​ന​വും ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ 47.9 ശ​ത​മാ​ന​വും ആ​യി​രു​ന്നു. ന​ഗ​ര-​ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ മൊ​ത്ത​ത്തി​ൽ 58.8 ശ​ത​മാ​നം ആ​യി​രു​ന്നു സ്ഥി​തി​യെ​ങ്കി​ൽ ഒ​ന്നാം എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വ​ർ​ഷം ത​ന്നെ ഇ​ത് കു​റ​ഞ്ഞു തു​ട​ങ്ങി. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ 43.7ശ​ത​മാ​ന​മാ​യും ന​ഗ​ര മേ​ഖ​ല​യി​ൽ 52.4 ശ​ത​മാ​ന​മാ​യും കു​റ​ഞ്ഞു.

മൊ​ത്ത​ത്തി​ൽ 55.8 ശ​ത​മാ​നം എ​ന്ന സ്ഥി​തി​യു​മാ​യി. ഇ​പ്പോ​ൾ ഇ​ത് കു​ത്ത​നെ കു​റ​ഞ്ഞ് 34.7 ശ​ത​മാ​നം എ​ന്ന ദ​യ​നീ​യ സ്ഥി​തി​യി​ലാ​ണ്. അ​താ​യ​ത്, എ​ൻഡിഎ സ​ർ​ക്കാ​രി​ന് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​യി​ല്ലെ​ന്ന് ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ 35 ശ​ത​മാ​ന​വും ന​ഗ​ര മേ​ഖ​ല​യി​ൽ 33.9 ശ​ത​മാ​ന​വും എ​ന്ന​താ​ണ് ഒ​ടു​വി​ല​ത്തെ ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.