മുരടിപ്പ് തുടരുന്നു...
മുരടിപ്പ് തുടരുന്നു...
Monday, December 9, 2019 12:15 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി ഇ​​ൻ​​ഡെ​​ക്സു​​ക​​ൾ സാ​​ങ്കേ​​തി​​ക തി​​രു​​ത്ത​​ലു​​ക​​ൾ​​ക്കു തു​​ട​​ക്കം കു​​റി​​ച്ചു. ഏ​​താ​​നും ആ​​ഴ്ചക​​ളാ​​യി ക​​ൺ​​സോ​​ളി​​ഡേ​​ഷ​​ൻ മൂ​​ഡി​​ൽ നീ​​ങ്ങി​​യ ശേ​​ഷ​​മാ​​ണു പു​​തി​​യ ദി​​ശ​​യി​​ലേ​​ക്കു വി​​പ​​ണി തി​​രി​​യു​​ന്ന​​ത്. സെ​​പ്റ്റം​​ബ​​ർ മ​​ധ്യം മു​​ത​​ൽ ബു​​ൾ ത​​രം​​ഗ​​ത്തി​​ൽ നീ​​ങ്ങി​​യ നി​​ഫ്റ്റി ന​​വം​​ബ​​ർ അ​​വ​​സാ​​നം സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന അ​​വ​​സ​​ര​​ത്തി​​ലാ​​ണ് ഒ​​രു വി​​ഭാ​​ഗം ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ ഷോ​​ട്ട് പൊ​​സി​​ഷ​​നു​​ക​​ൾ​​ക്കു നീ​​ക്കം തു​​ട​​ങ്ങി​യ​ത്. സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല​​യി​​ലെ മ​​ര​​വി​​പ്പ് നി​​ക്ഷേപ​​ക​​രി​​ൽ ആ​​ശ​​ങ്ക ഉ​​ള​​വാ​​ക്കു​​ന്നു. പ​​ലി​​ശ​​യി​​ൽ കു​​റ​​വു​വ​​രു​​ത്താ​​ൻ കേ​​ന്ദ്ര ബാ​​ങ്ക് ത​​യാ​​റാ​​വാ​​ഞ്ഞ​​ത് ശ​​ക്ത​​മാ​​യ ഒ​​രു സാ​​ങ്കേ​​തി​​ക തി​​രു​​ത്ത​​ലി​​ന് അ​​വ​​സ​​രം ഒ​​രു​​ക്കാം.

പ​​ലി​​ശ​​യി​​ൽ ഭേ​​ദ​​ഗ​​തി​​ക​​ൾ വ​​രു​​ത്താ​​തെ ജി​​ഡി​​പി വ​​ള​​ർ​​ച്ച അ​​ഞ്ചു ശ​​ത​​മാ​​ന​​മാ​​ക്കി കു​​റ​​ച്ച പ്ര​​വ​​ച​​നം നി​​ക്ഷേ​​പ​​ക​​രെ ത​​ള​​ർ​​ത്തും. ബാ​​ങ്കു​​ക​​ൾ, ഹൗ​​സിം​ഗ്, ഫി​​നാ​​ൻ​​സ് വി​​ഭാ​​ഗം ഓ​​ഹ​​രി​​ക​​ളി​​ൽ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ വാ​​രാ​​വ​​സാ​​നം ലാ​​ഭ​​മെ​​ടു​​പ്പു ന​​ട​​ത്തി. ഇ​​തി​​നി​​ടെ ആ​​ർ​ബി​ഐ നാ​​ണ​​യ​​പെ​​രു​​പ്പ പ്ര​​വ​​ച​​ന​​വും ഉ​​യ​​ർ​​ത്തി. മാ​​സ​​ത്തി​​ന്‍റെ ര​​ണ്ടാം പ​​കു​​തി​​യി​​ൽ ഫോ​​റെ​​ക്സ് മാ​​ർ​​ക്ക​​റ്റി​​ൽ രൂ​​പ ചാ​​ഞ്ചാ​​ടാ​​ൻ ഇ​​ട​​യു​​ണ്ട്. ആ​​ർ​ബി​ഐ 2020 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം രാ​​ജ്യ​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച​പ്ര​​വ​​ച​​നം അ​​ഞ്ചു ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ച്ചു.

ഈ ​​വ​​ർ​​ഷം രൂ​​പ​​യു​​ടെ മൂ​​ല്യം 2.13 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു. വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ 13.18 ബി​​ല്യ​​ൺ ഡോ​​ള​​ർ ഓ​​ഹ​​രി​​യി​​ലും 4.42 ബി​​ല്യ​​ൺ ഡോ​​ള​​ർ ക​​ട​​പ്പ​​ത്ര​​ത്തി​​ലും ഇ​​റ​​ക്കി​​യി​​ട്ടും രൂ​​പ​​യ്ക്കു തി​​ള​​ങ്ങാ​​നാ​​യി​​ല്ല.

വ​​ർ​​ഷാ​​രം​​ഭ​​ത്തി​​ലെ 69.40ൽ​നി​​ന്ന് ജൂ​​ലൈ​​യി​​ൽ 68.35 ലേ​​ക്കു ക​​രു​​ത്ത് കാ​​ണി​​ച്ച രൂ​​പ പി​​ന്നീ​​ട് തി​​രി​​ച്ച​​ടി​ അ​​ഭി​​മു​​ഖീ​​ക​​രി​​ച്ചു. ന​​വം​​ബ​​റി​​ൽ മൂ​​ല്യം 72.13ലേ​​ക്ക് ഇടി​​ഞ്ഞ​ശേ​​ഷം ഇ​​പ്പോ​​ൾ 71.26 ലാ​​ണ്. ഈ​​ വാ​​രം മി​​ക​​വി​​ന് ശ്ര​​മി​​ച്ചാ​​ൽ 71.20 വ​​രെ നീ​​ങ്ങാം. എ​​ന്നാ​​ൽ തി​​രി​​ച്ച​​ടി ​​നേ​​രി​​ട്ടാ​​ൽ രൂ​​പ 71.47‐ 72.15 ലേ​​ക്കും രൂ​​പ ദു​​ർ​​ബ​​ല​​മാ​​വാം.

വി​​ദേ​​ശനാ​​ണ​​യ ക​​രു​​ത​​ൽ ശേ​​ഖ​​രം ഡി​​സം​​ബ​​ർ മൂ​​ന്നി​​ന് 451.7 ബി​​ല്യ​​ൺ ഡോ​​ള​​റി​​ലെ​​ത്തി. സാ​​മ്പ​​ത്തി​​കവ​​ർ​​ഷം ആ​​രം​​ഭി​​ച്ച​ശേ​​ഷം ഫോ​​റെ​​ക്സ് നി​​ക്ഷേ​​പം 38.8 ബി​​ല്യ​​ൺ ഡോ​​ള​​ർ ഉ​​യ​​ർ​​ന്നു. ന​​വം​​ബ​​ർ 22നു ​ക​​രു​​ത​​ൽ​ധ​​നം 448.596 ബി​​ല്യ​​ൺ ഡോ​​ള​​റാ​​യി​​രു​​ന്നു. ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി ക​​രു​​ത​​ൽ ധ​​നം ഉ​​യ​​രു​​ക​​യാ​​ണ്. രാ​​ജ്യ​​ത്തി​ന്‍റെ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് 450 ബി​​ല്യ​​ൺ ഡോ​​ള​​ർ ക​​ട​​ക്കു​​ന്ന​​ത്. 2020‐21ൽ ​​വി​​ദേ​​ശ​നാ​​ണ​​യ ശേ​​ഖ​​രം 500 ബി​​ല്യ​​ൻ ഡോ​​ള​​ർ മ​​റി​​ക​​ട​​ക്കു​​മെ​​ന്നു ന​​മു​​ക്കു പ്ര​​തീ​​ക്ഷി​​ക്കാം.


ഈ​ ​മാ​​സം വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ 244.2 കോ​​ടി രൂ​​പ ഇ​​ന്ത്യ​​യി​​ൽ​നി​​ന്ന് പി​​ൻ​​വ​​ലി​​ച്ചു. ഒ​​ക്‌​ടോ​​ബ​​റി​​ൽ 16,037.6കോ​​ടി രൂ​​പ​​യും ന​​വം​​ബ​​റി​​ൽ 22,871.8 കോ​​ടി രൂ​​പ​​യും അ​​വ​​ർ നി​​ക്ഷേ​​പി​​ച്ചി​​രു​​ന്നു.
ഓ​​ഹ​​രി​വി​​പ​​ണി​​യി​​ലേ​​ക്കു തി​​രി​​ഞ്ഞാ​​ൽ നി​​ഫ്റ്റി സൂ​​ചി​​ക 135 പോ​​യി​ന്‍റ് ന​​ഷ്ട​​ത്തി​​ലാ​​ണ്. 12,056ൽ​നി​​ന്ന് 12,137ലേ​​ക്കു​യ​​ർ​​ന്നാ​​ണ് ഇ​​ട​​പാ​​ടു​​ക​​ൾ ആ​​രം​​ഭി​​ച്ച​​തെ​​ങ്കി​​ലും റി​ക്കാ​ർ​​ഡാ​​യ 12,158ലേ​​ക്ക് അ​​ടു​​ക്കാ​​നാ​​യി​​ല്ല. മു​​ൻ​​ വാ​​രം സൂ​​ചി​​പ്പി​​ച്ച 12,030ലെ ​​സ​​പ്പോ​​ർ​​ട്ട് വാ​​രാ​​വ​​സാ​​നം ന​​ഷ്ട​​പ്പെ​​ട്ട് 12,021ൽ ​​ക്ലോ​​സിം​ഗ് ന​​ട​​ന്നു.

ഇ​​ന്ന് ത​​ള​​ർ​​ച്ച​​യി​​ൽ ഇ​​ട​​പാ​​ടു​​ക​​ൾ തു​​ട​​ങ്ങാ​​നാ​​ണു സാ​​ധ്യ​​ത. 11,873ലെ ​​താ​​ങ്ങ് ആ​​ദ്യ മ​​ണി​​ക്കൂ​റി​​ൽ ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ തു​​ട​​ർ​​ന്നു​​ള്ള സെ​​ൽ പ്ര​​ഷ​​റി​​ൽ നി​​ഫ്റ്റി 11,823വ​​രെ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്താം. വി​​ല്പ​​ന സ​​മ്മ​​ർ​​ദം ശ​​ക്ത​​മാ​​യാ​​ൽ 11,726‐11,674 പോ​​യി​​ന്‍റ്‌​ വ​​രെ​​യും നീ​​ങ്ങാം. അ​​തേ​സ​​മ​​യം മു​​ന്നേ​​റാ​​ൻ ശ്ര​​മി​​ച്ചാ​​ൽ 12,082ൽ ​​പ്ര​​തി​​രോ​​ധ​​മു​​ണ്ട്.

നി​​ഫ്റ്റി​​യു​​ടെ മ​​റ്റു സാ​​ങ്കേ​​തി​​ക ച​​ല​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ൽ വീ​​ക്കി​​ലി ചാ​​ർ​​ട്ടി​​ൽ സ്ലോ ​​സ്റ്റോ​​കാ​​സ്റ്റി​​ക്, ഫാ​​സ്റ്റ് സ്റ്റോ​​ക്കാ​​സ്റ്റി​​ക്, സ്റ്റോ​​ക്കാ​​സ്റ്റി​​ക് ആ​​ർ​എ​​സ്ഐ ​എ​​ന്നി​​വ ഓ​​വ​​ർ ബോ​​ട്ടാ​​യ​​തി​​നാ​​ൽ തി​​രു​​ത്ത​​ലി​​ൽ സാ​​ധ്യ​​ത ഇ​​ര​​ട്ടി​​ച്ചു. ഡെ​​യ്‌​ലി ചാ​​ർ​​ട്ടി​​ൽ സൂ​​പ്പ​​ർ ട്ര​​ൻ​​ഡ് ബു​​ള്ളി​​ഷാ​​ണ്, എം​എ​സി​​ഡി ബു​​ള്ളി​​ഷാ​​ണെ​​ങ്കി​​ലും ഒ​​രു തി​​രു​​ത്ത​​ലി​​നു​​ള്ള സാ​​ധ്യ​​ത​​​ൾ തെ​​ളി​​യു​​ന്നു. പാ​​രാ​​ബോ​​ളി​​ക് എ​​സ്എആ​​ർ സെ​​ല്ല​ിംഗ് സി​​ഗ്ന​​ൽ ന​​ൽ​​കി.

ബോം​​ബെ സെ​​ൻ​​സെ​​ക്സ് 41,143 പോ​​യി​​ൻ​​റ്റ് വ​​രെ ക​​യ​​റി​​യെ​​ങ്കി​​ലും പി​​ന്നീ​​ട് 40,337 വ​​രെ താ​​ഴ്ന്ന ശേ​​ഷം 40,445 ലാ​​ണ് വാ​​രാ​​ന്ത്യം.

ഈ ​​വാ​​രം സെ​​ൻ​​സെ​​ക്സി​​ന് 40,140 ലെ ​​സ​​പ്പോ​​ർ​​ട്ട് ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ സെ​​ൻ​​സെ​​ക്സ് 39,835നെ ​ല​​ക്ഷ്യ​​മാ​​ക്കി നീ​​ങ്ങാം. മു​​ന്നേ​​റി​​യാ​​ൽ 40,946ൽ ​​ആ​​ദ്യ ത​​ട​​സ​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.