ഉപഭോക്തൃവിശ്വാസം കുറവെന്ന് ആർബിഐ
Friday, December 6, 2019 11:42 PM IST
മും​ബൈ: രാ​ജ്യ​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം 2014-നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ന​ട​ത്തി​യ സ​ർ​വേ​യി​ലെ നി​ഗ​മ​ന​മാ​ണി​ത്.

സെ​പ്റ്റം​ബ​റി​ൽ 89.4 ആ​യി​രു​ന്നു ത​ൽ​സ്ഥി​തി സം​ബ​ന്ധി​ച്ച സൂ​ചി​ക. ന​വം​ബ​റി​ൽ ഇ​ത് 85.7 ആ​യി താ​ണു. സൂ​ചി​ക നൂ​റി​നു താ​ഴെ​യാ​ണെ​ങ്കി​ൽ അ​ശു​ഭ​വി​ചാ​ര​മാ​ണു കൂ​ടു​ത​ൽ എ​ന്ന​ർ​ഥം. നൂ​റി​നു മു​ക​ളി​ലാ​ണെ​ങ്കി​ൽ ശു​ഭാ​പ്തി​വി​ശ്വാ​സം എ​ന്ന​ർ​ഥം.

ഭാ​വി​പ്ര​തീ​ക്ഷ​യു​ടെ സൂ​ചി​ക (ഒ​രു​വ​ർ​ഷ​ത്തി​ന​പ്പു​റം കാ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ എ​ന്ന്) 118-ൽ ​നി​ന്ന് 114.5 ലേ​ക്ക് താ​ണു. നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന​ത്ര വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് അ​ർ​ഥം.


സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച​ത്തോ​ത് ഗ​ണ്യ​മാ​യി കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം കു​റ​യു​ക​കൂ​ടി ചെ​യ്യു​ന്ന​ത് സം​ഗതി​ക​ളു​ടെ ഗൗ​ര​വം കാ​ണി​ക്കു​ന്നു. 13 ന​ഗ​ര​ങ്ങ​ളി​ലാ​യി 5334 പേ​രെ സ​ർ​വേ ചെ​യ്തു.

രാ​ജ്യ​ത്തെ ജി​ഡി​പി​യു​ടെ 60 ശ​ത​മാ​ന​വും ഉ​പ​ഭോ​ഗ​ഫ​ല​മാ​ണ്. ജ​ന​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗം കു​റ​ഞ്ഞ​ത് ഇ​പ്പോ​ഴ​ത്തെ വ​ള​ർ​ച്ച​ക്കു​റ​വി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. റി​സ​ർ​വ് ബാ​ങ്ക് സ​ർ​വേ കാ​ണി​ക്കു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ സ​മീ​പ​ഭാ​വി​യി​ലെ വ​രു​മാ​ന​ത്തെ​പ്പ​റ്റി​യു​ള്ള ആ​ശ​ങ്ക​മൂ​ലം ചെ​ല​വാ​ക്ക​ൽ കു​റ​യ്ക്കു​ന്നു എ​ന്നാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.