സിഎസ്ബി ബാങ്കിനു ലിസ്റ്റിംഗിൽ കുതിപ്പ്
സിഎസ്ബി ബാങ്കിനു ലിസ്റ്റിംഗിൽ കുതിപ്പ്
Wednesday, December 4, 2019 11:43 PM IST
മും​ബൈ: തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യ സി​എ​സ്ബി ബാ​ങ്ക് ലി​മി​റ്റ​ഡി​ന് (പ​ഴ​യ കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക്) ആ​വേ​ശ​ക​ര​മാ​യ ലി​സ്റ്റിം​ഗ്. 195 രൂ​പ വി​ല​യ്ക്കു വി​റ്റ ഓ​ഹ​രി ലി​സ്റ്റ് ചെ​യ്ത​ത് 275 രൂ​പ​യ്ക്ക്. 41 ശ​ത​മാ​നം നേ​ട്ടം. പി​ന്നി​ടു വി​ല 307 രൂ​പ​വ​രെ ക​യ​റി.

എ​ൻ​എ​സ്ഇ​യി​ൽ 300.05 രൂ​പ (നേ​ട്ടം 53.87 ശ​ത​മാ​നം)​യി​ലും ബി​എ​സ്ഇ​യി​ൽ 300.10 രൂ​പ (നേ​ട്ടം 53.9 ശ​ത​മാ​നം) യി​ലു​മാ​ണു വ്യാ​പാ​രം ക്ലോ​സ് ചെ​യ്ത​ത്.

സി​എ​സ്ബി ഓ​ഹ​രി​ക​ളു​ടെ പ്ര​ഥ​മ പൊ​തു​വി​ല്പ​ന (ഐ​പി​ഒ) ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു സ​മാ​പി​ച്ച​ത്. 87 മ​ട​ങ്ങ് അ​പേ​ക്ഷ​ക​ൾ ഉ​ണ്ടാ​യി.

ക​ന്പ​നി​യി​ലെ ഭൂ​രി​പ​ക്ഷ ഓ​ഹ​രി ഉ​ട​മ​ക​ളാ​യ ഫെ​യ​ർ ഫാ​ക്സ് ഹോ​ൾ​ഡിം​ഗ്സി​ന്‍റെ ഓ​ഹ​രി പ​ങ്കാ​ളി​ത്തം 50.09 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 49.73 ശ​ത​മാ​ന​മാ​യി ഐ​പി​ഒ വ​ഴി കു​റ​ഞ്ഞു. ഫെ​യ​ർ​ഫാ​ക്സ് 15 വ​ർ​ഷം​കൊ​ണ്ട് ഓ​ഹ​രി 15 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കേ​ണ്ട​തു​ണ്ട്.


സി​എ​സ്ബി ബാ​ങ്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ സി​.വി​.ആ​ർ. രാ​ജേ​ന്ദ്ര​ന്‍റെ കാ​ലാ​വ​ധി മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു കൂ​ടി നീ​ട്ടി​യ​താ​യി മാ​നേ​ജ്മെ​ന്‍റ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളെ അ​റി​യി​ച്ചു.
ഫെ​ഡ​റ​ൽ ബാ​ങ്ക്, സൗത്ത് ഇന്ത്യന്‌ ബാങ്ക്, ധ​ന​ല​ക്ഷ്മി ബാ​ങ്ക് എ​ന്നി​വ​യാ​ണ് ഓ​ഹ​രി​വി​പ​ണി​യി​ൽ ലി​സ്റ്റ് ചെ​യ്തി​ട്ടു​ള്ള മ​റ്റു കേ​ര​ള ബാ​ങ്കു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.