ടൂവീലർ വില്പന വീണ്ടും താണു
Tuesday, December 3, 2019 11:25 PM IST
ന്യൂഡൽഹി: നവംബറിലും രാജ്യത്തെ ഇരുചക്രവാഹനവിപണി താഴോട്ടു പോയി. സുസുകി മോട്ടോർ സൈക്കിൾ ഒഴിച്ചുള്ള കന്പനികൾക്കെല്ലാംതന്നെ പത്തുശതമാനത്തിലേറെ ഇടിവുണ്ട്. സുസുകിക്കു മാത്രം 15 ശതമാനം വർധനയുണ്ട്.
ഏറ്റവും വലിയ ടുവീലർ കന്പനിയായ ഹീറോ മോട്ടോ കോർപിനു വില്പന 16 ശതമാനമാണിടിഞ്ഞത്. 6.01 ലക്ഷത്തിന്റെ സ്ഥാനത്ത് 5.06 ലക്ഷം. ഹോണ്ടയുടെ വില്പന 3.94 ലക്ഷത്തിൽനിന്ന് അഞ്ചുശതമാനം കുറഞ്ഞ് 3.73 ലക്ഷമായി.
ടിവിഎസ് മോട്ടോർ വില്പന 26.5 ശതമാനം താണ് 1.91 ലക്ഷമായി. ബജാജ് ഓട്ടോ 2.05 ലക്ഷത്തിൽനിന്ന് 14 ശതമാനം കുറഞ്ഞ് 1.76 ലക്ഷത്തിലെത്തി. റോയൽ എൻഫീൽഡിന് 10 ശതമാനം ഇടിവ് വില്പനയിലുണ്ടായി. 58,292 എണ്ണം വിറ്റു.