യൂ​ണി​ഫോം മേള
Tuesday, December 3, 2019 12:15 AM IST
മും​​​ബൈ: മ​​​ഹാ​​രാ​​​ഷ്‌ട്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ടെ​​​ക്സ്റ്റൈ​​​ൽ​​​സ് മ​​​ന്ത്രാ​​​ല​​​യ​​​വും സോ​​​ളാ​​​പുർ ഗാ​​​ർ​​​മെ​​​ന്‍റ് മാ​​​നു​​​ഫാ​​​ക്ച​​​റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും ചേ​​​ർ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌ട്ര യൂ​​​ണി​​​ഫോം ഗാ​​​ർ​​​മെ​​​ന്‍റ്സ് ആ​​​ൻ​​ഡ് ഫാ​​​ബ്രി​​​ക് മാ​​​നു​​​ഫാ​​​ക്ച​​​റേ​​​ഴ്സ് ഫെ​​​യ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

17 മു​​​ത​​​ൽ 19 വ​​​രെ മും​​​ബൈ​​​യി​​​ലെ ഗോ​​​രേ​​​ഗാ​​​വ് എ​​​ക്സി​​​ബി​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലാ​​​ണ് മേ​​ള. യൂ​​​ണി​​​ഫോം, ഗാ​​​ർ​​​മെ​​​ന്‍റ് മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ​​​സ്ത ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ​​​യും കോ​​​ർ​​​പ​​റേ​​​റ്റ് സം​​​രം​​​ഭ​​​ക​​​രു​​​ടെ​​​യും സാ​​​ന്നി​​​ധ്യം മേ​​​ള​​​യി​​​ലു​​​ണ്ടാ​​​കും.


മൗ​​​റീ​​​ഷ്യ​​​സ്, കെ​​​നി​​​യ, ദു​​​ബാ​​​യ്, ഒ​​​മാ​​​ൻ, നൈ​​​ജീ​​​രി​​​യ, ഘാ​​​ന, ഉ​​​ഗാ​​​ണ്ട, ബ​​​ഹ്റൈ​​​ൻ, വി​​​യ​​​റ്റ്നാം, ഖ​​​ത്ത​​​ർ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളും മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഫെ​​​യ​​​റി​​​ലെ 200-ൽ​​​പ​​​രം സ്റ്റാ​​​ളു​​​ക​​​ളി​​​ൽ വി​​​വി​​​ധ​​​ത​​​രം യൂ​​​ണി​​​ഫോ​​​മു​​​ക​​​ളു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ ട്രെ​​​ൻ​​​ഡു​​​ക​​​ളും ഡി​​​സൈ​​​നു​​​ക​​​ളും പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ​​​മാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.