എസാർ സ്റ്റീൽ ഇനി ലക്ഷ്മി മിത്തലിനു സ്വന്തം
എസാർ സ്റ്റീൽ ഇനി ലക്ഷ്മി മിത്തലിനു സ്വന്തം
Friday, November 15, 2019 11:57 PM IST
ന്യൂ​ഡ​ൽ​ഹി: എ​സാ​ർ സ്റ്റീ​ലി​നെ ല​ക്ഷ്മി മി​ത്ത​ലി​ന്‍റെ ആ​ർ​സെ​ലോ​ർ മി​ത്ത​ൽ ഗ്രൂ​പ്പ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നു വ​ഴി​യൊ​രു​ങ്ങി. എ​സാ​റി​നു വാ​യ്പ​കൊ​ടു​ത്ത ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ചേ​ർ​ന്ന് അം​ഗീ​ക​രി​ച്ച ഏ​റ്റെ​ടു​ക്ക​ൽ പ​ദ്ധ​തി ശ​രി​വ​ച്ചു​കൊ​ണ്ടു സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വാ​യി. 2018 ഒ​ക്ടോ​ബ​റി​ൽ അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​യെ ദേ​ശീ​യ ക​ന്പ​നി നി​യ​മ അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ൽ നി​രാ​ക​രി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രാ​യ അ​പ്പീ​ൽ അ​നു​വ​ദി​ച്ചാ​ണു സു​പ്രീം​കോ​ട​തി​യു​ടെ തീ​രു​മാ​നം.

എ​സാ​റി​നു സാ​ധ​ന സാ​മ​ഗ്രി​ക​ൾ ന​ൽ​കി​യ​തി​നു പ​ണം കി​ട്ടാ​നു​ള്ള​വ​രു​ടെ​യും വാ​യ്പ ന​ൽ​കി​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ​ക്കു തു​ല്യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന ട്രൈ​ബ്യൂ​ണ​ൽ നി​ർ​ദേ​ശം കോ​ട​തി ത​ള്ളി.


എ​സാ​റി​നെ ഏ​റ്റെ​ടു​ക്കു​ന്പോ​ൾ ആ​ർ​സെ​ലോ​ർ മി​ത്ത​ൽ രാ​ജ്യ​ത്തെ നാ​ലാ​മ​ത്തെ വ​ലി​യ സ്റ്റീ​ൽ ഉ​ത്പാ​ദ​ക​രാ​കും. ക​ടം ക​യ​റി പാ​പ്പ​രാ​യ എ​സാ​റി​നെ 50,000 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് മി​ത്ത​ൽ വാ​ങ്ങു​ന്ന​ത്. 42,000 കോ​ടി രൂ​പ വാ​യ്പാ​ദാ​താ​ക്ക​ൾ​ക്കു ന​ൽ​കും. 8000 കോ​ടി രൂ​പ ഫാ​ക്ട​റി​യു​ടെ ന​വീ​ക​ര​ണ​ത്തി​നു മു​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.