പിന്മാറ്റം ആലോചിച്ചു വോഡഫോൺ
പിന്മാറ്റം ആലോചിച്ചു വോഡഫോൺ
Tuesday, November 12, 2019 11:01 PM IST
ല​ണ്ട​ൻ: വോ​ഡ​ഫോ​ൺ ഇ​ന്ത്യ​യി​ൽ​നി​ന്നു പി​ന്മാ​റു​മോ എ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു. സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ തു​ട​രാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നാ​ണ് വോ​ഡ​ഫോ​ൺ മാ​നേ​ജ്മെ​ന്‍റ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഉ​യ​ർ​ന്ന നി​കു​തി, വ​ലി​യ ലൈ​സ​ൻ​സ് ഫീ​സ് തു​ട​ങ്ങി​യ​വ ടെ​ലി​കോം മേ​ഖ​ല​യി​ലെ ലാ​ഭ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു ത​ട​സ​മാ​ണെ​ന്നു ബ്രി​ട്ട​നി​ലെ മാ​തൃ​ക​ന്പ​നി വി​ല​യി​രു​ത്തു​ന്നു. ഭീ​മ​മാ​യ ബാ​ധ്യ​ത വ​രു​ത്തി​യ സു​പ്രീം​കോ​ട​തി വി​ധി ഇ​തി​നു പു​റ​മെ​യാ​ണ്. ഈ ​വി​ധി​മൂ​ല​മു​ള്ള അ​ധി​ക ബാ​ധ്യ​ത മാ​തൃ​ക​ന്പ​നി​ക്ക് 190 കോ​ടി യൂ​റോ (15,000 കോ​ടി രൂ​പ)​യു​ടെ അ​ർ​ധ​വാ​ർ​ഷി​ക ന​ഷ്‌​ട​ത്തി​നു വ​ഴി​തെ​ളി​ച്ചു.

ഇ​ന്ത്യ​യി​ൽ കു​മാ​ർ മം​ഗ​ളം ബി​ർ​ള​യു​മാ​യി ചേ​ർ​ന്ന് വോ​ഡ​ഫോ​ൺ ഐ​ഡി​യ എ​ന്ന മൊ​ബൈ​ൽ ടെ​ലി​കോം ക​ന്പ​നി നി​ലവിലു​ണ്ട്. മൊ​ത്തം മൊ​ബൈ​ൽ വ​രി​ക്കാ​ലി​ൽ 30 ശ​ത​മാ​ന​ത്തോ​ളം ഈ ​ക​ന്പ​നി​ക്കു​ണ്ട്.


സ്പെ​ക്‌​ട്രം ചാ​ർ​ജ് അ​ട​യ്ക്ക​ൽ ര​ണ്ടു വ​ർ​ഷം മോ​റ​ട്ടോ​റി​യം ന​ൽ​കു​ക, ലൈ​സ​ൻ​സ് ഫീ​സ് താ​ഴ്ത്തു​ക, സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​ര​മു​ള്ള ബാ​ധ്യ​ത​യി​ൽ പ​ലി​ശ​യും പി​ഴ​യും ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ വോ​ഡ​ഫോ​ൺ ഐ​ഡി​യ ഗ​വ​ൺ​മെ​ന്‍റി​നു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ൽ ര​ണ്ടാ​മ​ത്തെ വ​ലി​യ മൊ​ബൈ​ൽ ക​ന്പ​നി​യാ​ണു വോ​ഡ​ഫോ​ൺ. ഇ​ന്ത്യ​യി​ൽ റി​ല​യ​ൻ​സ് ജി​യോ​യി​ൽ നി​ന്നു​ള്ള മ​ത്സ​ര​വും ഉ​യ​ർ​ന്ന സ്പെ​ക്‌​ട്രം ഫീ​സും ലൈ​സ​ൻ​സ് ഫീ​സു​മാ​ണ് അ​വ​രെ ത​ള​ർ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.