ഇന്ത്യ-ചൈന ബിസിനസ് ഫോറം യോഗം മാറ്റി
Tuesday, November 12, 2019 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​സി​ഇ​പി ക​രാ​റി​ൽ​നി​ന്നു പി​ന്മാ​റി​യ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ-​ചൈ​ന ബി​സി​ന​സ് ഫോ​റം മീ​റ്റിം​ഗ് മു​ട​ക്കി ഇ​ന്ത്യ. ഫോ​റ​ത്തി​ന്‍റെ എ​ട്ടാം വാ​ർ​ഷി​ക ​സ​മ്മേ​ള​നം ഇ​വി​ടെ നാ​ളെ​യും മ​റ്റ​ന്നാ​ളും ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു. അ​തി​നു വ​രാ​ൻ താ​ത്പ​ര്യ​മെ​ടു​ത്ത എ​ഴു​പ​തം​ഗ ചൈ​നീ​സ് സം​ഘ​ത്തി​ന് ഇ​ന്ത്യ വീ​സ ന​ല്കി​യി​ല്ല.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് ലി​ങ്കേ​ജ് ഫോ​റം (ഐ​ബി​എ​ൽ​എ​ഫ്) ആ​ണ് ഇ​തി​ന്‍റെ മു​ഖ്യ സം​ഘാ​ട​ക​ർ. വ്യ​വ​സാ​യ സം​ഘ​ട​ന​യാ​യ ഫി​ക്കി​യു​മാ​യി ചേ​ർ​ന്നാ​ണ് ഇ​വ​ർ ഫോ​റം സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 2017-ൽ ​ക​ർ​ണാ​ട​ക​ത്തി​ലും ക​ഴി​ഞ്ഞ വ​ർ​ഷം മ​ഹാ​രാ​ഷ്‌ട്ര​യി​ലു​മാ​യി​രു​ന്നു സ​മ്മേ​ള​നം. ഇ​ത്ത​വ​ണ ഡ​ൽ​ഹി​യി​ലെ സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി മു​ഖ്യാ​തി​ഥി ആ​കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഗ​വ​ൺ​മെ​ന്‍റി​ന്‍റെ മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് കെ. ​സു​ബ്ര​ഹ്മ​ണ്യ​നും നീ​തി ആ​യോ​ഗ് അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ക്കും എ​ന്നും അ​റി​യി​ച്ചി​രു​ന്നു.

ചൈ​നീ​സ് സം​ഘ​ത്തി​ന്‍റെ വീ​സ അ​പേ​ക്ഷ​യി​ൽ തീ​രു​മാ​നം വൈ​കി​യ​തി​നെത്തു​ട​ർ​ന്നു ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ചി​ല്ലെ​ന്ന മ​റു​പ​ടി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ന​ല്കി. തു​ട​ർ​ന്നു പ​രി​പാ​ടി മാ​റ്റി​വ​ച്ച​താ​യി ഐ​ബി​എ​ൽ​എ​ഫ് അ​റി​യി​ച്ചു.

ചൈ​ന​യു​ടെ ഉ​ത്സാ​ഹ​ത്തി​ൽ രൂ​പം​കൊ​ടു​ത്ത ആ​ർ​സി​ഇ​പി ക​രാ​റി​ൽ​നി​ന്ന് അ​വ​സാ​ന നി​മി​ഷ​മാ​ണ് ഇ​ന്ത്യ പി​ൻ​വാ​ങ്ങി​യ​ത്. ചെ​ന്നൈ​ക്കു സ​മീ​പം മ​ഹാ​ബ​ലി​പു​ര​ത്തു ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ൽ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ് ആ​ർ​സി​ഇ​പി​യി​ൽ ചേ​രാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെമേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.