ആ​ന്‍​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ന്‍ വേ​ര്‍​ഷ​ന്‍ 5.25 ന്‍റെ ​ടീ​സ​ര്‍ പു​റ​ത്തി​റ​ങ്ങി
Tuesday, October 15, 2019 12:01 AM IST
കൊ​​​ച്ചി: മൂ​​​ണ്‍​ഷോ​​​ട്ട് എ​​​ന്‍റ​​​ര്‍​ടെ​​​യി​​​ന്‍​മെ​​​ന്‍റി​​ന്‍റെ ബാ​​​ന​​​റി​​​ല്‍ സ​​​ന്തോ​​​ഷ് ടി. ​​​കു​​​രു​​​വി​​​ള നി​​​ര്‍​മി​​​ച്ച് ന​​​വാ​​​ഗ​​​ത​​​നാ​​​യ ര​​​തീ​​​ഷ് ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ പൊ​​​തു​​​വാ​​​ള്‍ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന കു​​​ഞ്ഞ​​​പ്പ​​​ന്‍ വേ​​​ര്‍​ഷ​​​ന്‍ 5.25 ന്‍റെ ​ടീ​​​സ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ങ്ങി. സം​​​വി​​​ധാ​​​യ​​​ക​​​നും നി​​​ര്‍​മാ​​​താ​​​വു​​​മാ​​​യ ആ​​​ഷി​​​ഖ് അ​​​ബു​​​വും ന​​​ട​​​ന്‍ കു​​​ഞ്ചാ​​​ക്കോ ബോ​​​ബ​​​നും ചേ​​​ര്‍​ന്നാ​​​ണ് ടീ​​​സ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

സൗ​​​ബി​​​ന്‍ ഷാ​​​ഹി​​​റും സു​​​രാ​​​ജ് വെ​​​ഞ്ഞാ​​​റ​​​മൂ​​​ടും കേ​​​ന്ദ്ര ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​കു​​​ന്ന ചി​​​ത്ര​​​ത്തി​​​ല്‍ ഹ്യൂ​​​മ​​​നോ​​​യി​​​ടാ​​​ണ് മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന ക​​​ഥാ​​​പാ​​​ത്ര​​​മാ​​​യെ​​​ത്തു​​​ന്ന​​​ത്. റ​​​ഷ്യ​​​യി​​​ലും പ​​​യ്യ​​​ന്നൂ​​​രി​​​ലു​​​മാ​​​യി ഷൂ​​​ട്ടിം​​​ഗ് പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ച സിനിമ എ​​​ട്ടി​​​നാ​​​ണ് റി​​​ലീ​​​സി​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്. ബോ​​​ളി​​​വു​​​ഡ് സി​​​നി​​​മ​​​യി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്ന ര​​​തീ​​​ഷി​​​ന്‍റെ മ​​​ല​​​യാ​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ സി​​​നി​​​മ​​​യാ​​​ണിത്. പ്ര​​​മു​​​ഖ ഛായാ​​​ഗ്രാ​​​ഹ​​​ക​​​ന്‍ സാ​​​നു ജോ​​​ണ്‍ വ​​​ര്‍​ഗീ​​​സ് കാ​​​മ​​​റ കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രി​​​ക്കു​​​ന്നു. എ​​​ഡി​​​റ്റിം​​​ഗ് സൈ​​​ജു ശ്രീ​​​ധ​​​ര​​​നും സം​​​ഗീ​​​തം ബി​​​ജി ബാ​​​ലും ഗാ​​​ന​​​ര​​​ച​​​ന ബി.​​​കെ.​​​ഹ​​​രി​​​നാ​​​രാ​​​യ​​​ണ​​​നും എ.​​​സി. ശ്രീ​​​ഹ​​​രി​​​യും ആ​​​ണ് നി​​​ര്‍​വ​​​ഹി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.